Sharing Experience

പീഢകരായ ഉസ്താദുമാർ

ലേഖനം : കെപിഎസ് വിദ്യാനഗർ

ഉസ്താദുമാരുടെ പീഡനം പുണ്യ പീഡനമല്ല. അവരെ ന്യായീകരിച്ചോ സംരക്ഷിച്ചോ മക്കളുടെ പീഡനം മറച്ചു വെച്ചോ അല്ല വാഗ്ദത്ത സ്വർഗ്ഗ രാജ്യം നേടേണ്ടത്…

നമ്മുടെ നാട്ടിൽ തട്ടമിടാത്ത എത്ര സ്ത്രീകൾ ഉണ്ടാകും എന്നെനിക്കറിയില്ല. പക്ഷെ, പീഢകരായ എത്ര ഉസ്താദുമാർ ഉണ്ടാകുമെന്ന് ഊഹിക്കാൻ ആവും. കണ്ടും കേട്ടും മടുത്ത പീഡന വാർത്തകളിൽ മദ്രസ അധ്യാപകൻ എന്നൊക്കെ കേൾക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ മുതലല്ല. പക്ഷെ, ഒരിക്കലും തട്ടമിടാത്ത പെണ്ണിനെ ഉപദേശിക്കുന്ന ആങ്ങളമാരിൽ നിന്ന് ഒന്നിൽ നിന്ന് പോലും അത്തരം ഉസ്താദ്മാരോടുള്ള ഒരൊറ്റ ഉപദേശം പോലും കേട്ടിട്ടില്ല. വാർത്തകളിൽ നിറയാത്ത നിരവധി പ്രകൃതി വിരുദ്ധ പീഡന കഥകൾ അറിയാം നാട്ടിൻ പുറത്തെ കുട്ടികളോട് സ്വകാര്യമായി ചോദിച്ചാൽ. നാട്ടുകാരുടെ അടി വാങ്ങിച്ചു പോകുന്ന അത്തരം ചില പ്രാകൃതർ മറ്റു ഇടങ്ങളിൽ പോയി വേറൊരു താവളം തുടങ്ങുന്നതായാണ് മനസ്സിലാക്കുന്നത്. ഒരിക്കൽ ഇത്തരം കേസിൽപെട്ട ആൾക്ക് ജോലി നൽകാൻ പാടില്ല എന്നു മഹല്ലുകൾ തീരുമാനിക്കണം. ജോലിക്ക് വരുന്നവരുടെ പൂർവ്വകാലം അന്വേഷിച്ചു മനസ്സിലാക്കണം. അത് നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് എന്നു തിരിച്ചറിയണം. ഉസ്താദുമാരെ പറ്റി പറഞ്ഞത് കൊണ്ട് നെറ്റി ചുളുക്കി കമന്റ് ബോക്സിലോട്ട് ഇളകി വരുന്നതിന് മുമ്പ് സ്വന്തം നാട്ടിലോ അയൽനാട്ടിലോ ഉസ്താദ് കാരണം ഇത്തരം കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നറിയുക. ഉസ്താദ്മാരെ ഇത്തരം സത്യങ്ങൾ പറഞ്ഞു വിമർശിച്ചാൽ നിങ്ങൾക്ക് പൊള്ളും എന്നറിയാം. എന്നാൽ സംഘടനകളുടെ പേരിൽ അവരെ പച്ചക്ക് സ്റ്റേജ് കെട്ടി തെറി പറഞ്ഞാൽ നിങ്ങൾ തക്ബീർ മുഴക്കും. സ്റ്റേജ് കെട്ടി ഉസ്താദുമാരുടെ പീഡനങ്ങൾക്കെതിരെ മത പ്രഭാഷണം നടത്താൻ ധൈര്യമുള്ള ആരുണ്ടിവിടെ. എന്തേ, മതത്തിൽ ഇത് തെറ്റല്ലേ. അത് പറഞ്ഞു കൊടുക്കേണ്ട അധ്യാപകർ ചെയ്യുന്ന പീഡനം പുണ്യ പീഡനം ആവുമോ. രാജ്യത്തു നടക്കുന്ന പീഡനങ്ങളെ അവരുടെ തൊഴിൽ നോക്കി ഇന്ന വിഭാഗമാണ് കൂടുതൽ പീഡനം നടത്തുന്നത് എന്നു പറയാറ് ഇല്ല. പക്ഷെ, പിതാക്കൾ നടത്തുന്ന പീഡനം അധ്യാപകർ നടത്തുന്ന പീഡനം എന്നിവ പോലെ തന്നെ ഏറെ അറപ്പോടെ പ്രതികരിക്കേണ്ട ഒന്ന് തന്നെയല്ലേ ഉസ്താദുമാർ നടത്തുന്ന പീഡനങ്ങളെന്നും സ്വയം ചോദിച്ചു നോക്കുക. അവരെ പറ്റി പറയുമ്പോൾ മാത്രം വ്രണപ്പെടുന്ന ഒരു വികാരവും മതത്തിലില്ല. അവരെ ന്യായീകരിച്ചോ സംരക്ഷിച്ചോ മക്കളെ പീഡനം മറച്ചു വെച്ചോ നേടേണ്ട ഒന്നുമല്ല വാഗ്ദത്ത സ്വർഗ്ഗ രാജ്യം. മഹല്ലുകാർ ജാഗ്രത പാലിക്കണം. നല്ലവരായ നല്ലൊരു ശതമാനം ഉസ്താദ്മാർക്ക് പേര് ദോഷം ഉണ്ടാക്കുന്ന ഇത്തരം ചില ഞരമ്പ് രോഗികളെ ആദ്യം തന്നെ തിരിച്ചറിയുക. മനഃശാസ്ത്ര സമീപനങ്ങളോടെ കുട്ടികളോട് പെരുമാറാൻ ഉസ്‌താദ്‌മാരെ പഠിപ്പിക്കുക. തത്ക്കാലം ഇത്ര മാത്രം, പറയിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ബാക്കി അപ്പോൾ…!

കെ.പി.എസ്. വിദ്യാനഗർ

കെപിഎസ് വിദ്യാനഗർ അധ്യാപകൻ, സാമൂഹ്യ നിരീക്ഷകൻ ആനുകാലികങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കഥ, കവിത, ലേഖനം എന്നിവ എഴുതിവരുന്നു.

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here