Sharing Experience

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്,
വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക…
മതി മറന്നാടുക, മരണം വരെ…

നമ്മുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്ന പലരുടെയും ജീവിതം വളരെ ശോകമാണ്… കഷ്ടമാണ്. ഇത് പ്രായമാകുംന്തോറും പുളിച്ചു തികട്ടിയത് പോലെ പുറത്തു വന്നാലും ഛർദ്ദിക്കാനും വയ്യ, ഇറക്കാനും വയ്യാത്തൊരവസ്ഥായാണ് പലർക്കും അവരുടെ ജീവിതം.

ഇതിനിടയിൽ പലരും ജീവിക്കുന്നത് കുട്ടികൾ എന്ന സെൻറിമെൻസ്, അല്ലെങ്കിൽ ബാധ്യത അതുമല്ലെങ്കിൽ തൻറെ രക്തത്തോട് മാത്രമുള്ള അടക്കാനാവാത്ത സ്നേഹം, വാത്സല്യം ഒന്നുകൊണ്ട് മാത്രമാണ്.

ഒരുമിച്ചൊരുമുറിയിൽ രണ്ടിടത്തായി കിടക്കുന്ന ഭാര്യയും ഭർത്താവും വർഷങ്ങളോളം ആളുകളുടെ മുന്നിൽ മാതൃകാ ദമ്പതിമാരായി കഴിയുന്നത് ചില കെട്ടുപാടുകൾ കൊണ്ട് മാത്രമാണ്. സമൂഹം, ചുറ്റുപാടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, തറവാട്ട് മഹിമ, തുടങ്ങിയ നൂറ് നൂറ് കെട്ടുപാടുകൾ മുന്നിലുള്ളത് കൊണ്ടും സമൂഹമെന്ന സദാചാരിയെ പേടിയുള്ളത് കൊണ്ടുമാണ്.

ഇന്ത്യയിൽ പൊതുവെ വിവാഹമെന്നത് സെക്സ് ചെയ്യാനുള്ള ലൈസൻസ് മാത്രമാണെന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ പോകുന്നത്. തിളച്ചു നിൽക്കുന്ന പ്രായത്തിൽ തോന്നുന്ന ഒരുതരം ഇൻഫാക്ച്യുവേഷൻ എന്ന് വേണമെങ്കിൽ പറയാം. അത് ശരീരത്തോടുള്ള ആർത്തിയും കാമവെറിയുമാണ്. അത് കഴിഞ്ഞാൽ തീരും എല്ലാം. അതിനിടയിൽ സ്വന്തം ഭാര്യയായത് കൊണ്ട് മാത്രം കോണ്ടം പോലുമുപയോഗിക്കാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പറ്റിപോകുന്നതാണ് കുഞ്ഞുങ്ങളെന്ന പ്രതിഭാസം. പകുതിയിലധികവും ഒരു കുഞ്ഞിക്കാലുകാണാൻ ആഗ്രഹമുണ്ടായിട്ടൊന്നും അല്ല ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്. മാനസികമായും ശാരീരികമായും തൃപ്തിപ്പെടൽ. പിന്നീട് ആലോചിക്കുമ്പോൾ തെറ്റായിപ്പോയി എന്ന തുറന്നു പറച്ചിലിലേക്ക് എത്തുന്ന ദുരവസ്ഥ.

ഇതിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് ജീവിതാവസാനം വരെ പരസ്പരം പ്രണയിച്ചു ജീവിക്കുന്നത്. ബാക്കി പലതും അഡ്ജസ്റ്റുമെൻറുകൾ മാത്രമാണ്.

പല വിവാഹങ്ങളും പരസ്പര ഇഷ്ടത്തോട് കൂടിയല്ല നടക്കുന്നത്. ഏറെ കാലം പ്രണയിച്ച വ്യക്തികൾ പിരിഞ്ഞു വീട്ടുകാർ കണ്ടെത്തുന്ന വ്യക്തിയെ കല്യാണവും കഴിച്ചു ജീവിക്കുമ്പോഴാണ് നിരാശ വരികയും പിന്നീട് വഴിവിട്ട ജീവിതത്തിലേക്കു നയിക്കുന്നത്.

ഒളിച്ചോട്ടം ഒരു പ്രതിഭാസമേ അല്ലാതായി കഴിഞ്ഞു. പ്രത്യേകിച്ചും കല്യാണം കഴിഞ്ഞ പെൺകുട്ടികൾ. അവിഹിത ബന്ധങ്ങൾക്ക് ന്യായീകരണങ്ങളുണ്ട്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് തോന്നുന്ന വഴിവിട്ട ബന്ധം പോലും ഒരു പ്രശ്നമല്ലാതായി കഴിഞ്ഞു.

ഇതിനിയൊക്കെ ചോദ്യം ചെയ്യുന്നവരെ സദാചാരവാദികളെന്ന് മുദ്രകുത്തപ്പെടുകയും പുതു തലമുറയുടെ ജീവിത ശൈലിയോടുള്ള പഴയ തലമുറയുടെ വൃത്തികെട്ട മാനോഭാവമെന്നുമൊക്കെ പലരും വിശേഷിക്കുമെങ്കിലും നമ്മൾ ജീവിക്കുന്നയിടം യൂറോപ്പ്യൻ രാജ്യമൊന്നുമല്ല. ഇന്ത്യയാണ്, സർവ്വോപരി കേരളമാണ്. കുറേയധികം മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും കുടുംബമെന്ന മനോഹരമായ പക്ഷിക്കൂടിൽ പരസ്പരം സ്നേഹം പകിട്ടെടുത്ത് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടെയുള്ളത്.

കല്യാണം കഴിഞ്ഞ ഒരു യുവതി പറഞ്ഞതിങ്ങനെയാണ്, “അങ്ങനെ അഭിനയിച്ച് അഭിനയിച്ച് എപ്പോഴോ ഒരിക്കൽ എന്നെ തന്നെ എനിക്ക് നഷ്ടമാകും… എനിക്കിപ്പോൾ അങ്ങനെയേ പറയാൻ പറ്റൂ, മുമ്പായിരുന്നെങ്കിൽ ഞാനും മറ്റുള്ളവരെ പോലെ പറഞ്ഞേനെ…”

ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റും, മറ്റൊരാളുടെ തെറ്റ് വേറൊരാൾക്ക് ശരിയും ആയിരിക്കും…
അതുകൊണ്ട് തന്നെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ആർക്കും കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല…

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here