Sharing Experience

മലയാളി സദാചാര ബോധത്തിന്റെ പുതിയ പേരാണോ റോസ്റ്റിങ്ങും ഗ്രില്ലിങ്ങും..?

പണ്ട് നാട്ടിൻപുറത്തെ കവലയിൽ ഒരു പണിയുമില്ലാതെ മുറുക്കി തുപ്പിയും ബീഡി വലിച്ചും ഇരുന്ന് റോഡിൽ കൂടി പോകുന്ന ഓരോ ആളുകളെക്കുറിച്ചും കമന്റ്‌ പറയുന്നത് കേട്ടിട്ടുണ്ട്. മുടിയെക്കുറിച്ചും, ഡ്രെസ്സിനെക്കുറിച്ചും, അവന്റെ/അവളുടെ വീട്ടുകാരെക്കുറിച്ചും നടത്തത്തെക്കുറിച്ചുമൊക്കെ.

ഒരു പണിയുമില്ലാത്ത പെണ്ണുങ്ങൾ തമ്മിൽ കണ്ടാലും നുണ പറച്ചിൽ ഇതുതന്നെ. ഇച്ചിരി ടോൺ വ്യത്യാസം കാണുമെന്നേയുള്ളൂ.

പറഞ്ഞു വന്നത് യൂട്യൂബിൽ വൈറലായികൊണ്ടിരിക്കുന്ന റോസ്റ്റിങ്ങിനെക്കുറിച്ചാണ്. കുറേപേർ അവരുടെ കഴിവിനും പരിമിതിക്കുള്ളിൽ നിന്ന് ടിക്ക്ടോക്ക് വീഡിയോ ചെയ്യുന്നു, അതൊരു പക്ഷെ അവരുടെ സന്തോഷവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നുണ്ടായിരിക്കാം. വ്യത്യസ്ത നിറത്തിലുള്ള, വ്യത്യസ്ത സ്റ്റൈൽ ഉള്ള ആണും പെണ്ണും അവരുടെ കഴിവിനനുസരിച്ചു എന്തെങ്കിലും കാണിച്ചു കൂട്ടുമ്പോൾ റോസ്റ്റിങ്ങെന്നും ഗ്രില്ലിങ്ങെന്നും പറഞ്ഞു വരുമ്പോൾ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാളിയുടെ അടിവയറ്റിൽ നിന്നുവരുന്ന ആ പരദൂഷണ സ്വഭാവം ജനറ്റിക്കലായി (Genetic disorder) ഉണ്ടായതാണ്. അതിൽ പലപ്പോഴും വലിയ അളവിലല്ലെങ്കിൽ കൂടി വംശീയമായി, നിറത്തിന്റെ പേരിൽ, ഭിന്നശേഷിയുള്ളവരുമായി താരതമ്യം ചെയ്യൽ, എന്തിനധികം ശബ്ദത്തിന്റെ പേരിൽ പോലും കളിയാക്കലുകളും നടക്കുന്നു.

ഇത്തരം റേസിസത്തെ (racism) പ്രോത്സാഹിപ്പിക്കുന്നവന്റെ ജനിതക വൈകല്യം ആണ് ഇതുപോലെയുള്ള പ്രോത്സാഹനങ്ങളിലൂടെ തുറന്നു കാട്ടുന്നത്.

യൂട്യൂബിൽ തിരയുമ്പോൾ കാണാം പരസ്പരം ചളി വാരിയെറിയുന്ന കുറേപേർ, അവർക്ക് അനുകൂലമായും പ്രതികൂലമായും സംസാരിക്കുന്ന ഗ്രൂപ്പുകൾ, ഫാൻസുകാർ. രണ്ടു മുട്ടനാടുകൾ പടവെട്ടുമ്പോൾ ഇറ്റുവീഴുന്ന ചോര നക്കികുടിക്കുന്ന ചെന്നായയെ പോലെയുള്ള മീഡിയകൾ.

ഇങ്ങനെയുള്ള പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന ഓൺലൈൻ സെലിബ്രിറ്റികളുടെ ആയുസ്സ് ഈയാംപാറ്റകളുടെതിന് സമാനമല്ലേ…?

വിവാദങ്ങൾ സൃഷ്ടിച്ചു പുസ്തകമിറക്കിയ എഴുത്തുകാരൊക്കെയുണ്ടായിരുന്നു. അവരൊക്കെ ഒരു പരിധി കഴിയുമ്പോൾ ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന അടയാളം പോലും ബാക്കിവയ്ക്കാതെ കടന്നുപോയവരാണ്. ചിലർ ആ സ്റ്റാർഡം ആസ്വദിച്ചു വിവാദങ്ങൾ മനപൂർവം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അന്യരുടെ സൃഷ്ടികൾ മോഷ്ടിക്കാൻ പോലും മടിക്കാത്ത ചിലരുമുണ്ട്. അതൊക്കെയും താൻ ഉണ്ടാക്കിയെടുത്ത സ്റ്റാർഡം താഴേക്കുപോകുമെന്ന അരക്ഷിതബോധത്തിൽ നിന്നുണ്ടാകുന്ന എക്സ്പ്രഷൻസ് ആണ്.

ചില നടിമാരെ കണ്ടിട്ടില്ലേ, ആദ്യമായി വരുമ്പോൾ നല്ല ശാലീന സുന്ദരിയുടെ റോളിലൊക്കെ വന്നു, ഇന്റർവ്യൂന് വരുമ്പോൾ പറയുന്നത് കേൾക്കാം കുട്ടികുപ്പായത്തിലൊന്നും ഞാൻ ഒരിക്കലും അഭിനയിക്കുകയല്ല, ഇതുപോലുള്ള നല്ല കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ എന്നൊക്കെ. പിന്നീട് നല്ല റോളൊന്നും തേടി വന്നില്ലെങ്കിൽ പിന്നെ എങ്ങനെ വേണമെങ്കിലും അഭിനയിക്കാമെന്ന അവസ്ഥയിലേക്കും പിന്നെ ഒരു റോളിന് വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന അവസ്ഥയിലേക്കും മാറുന്നത് കാണാറുണ്ട്.

കഴിവുള്ള ആളുകൾ അത് ഏത് മേഖലയിലാണെങ്കിലും വ്യക്തിത്വം നിലനിർത്തികൊണ്ടുതന്നെ അവരുടെ സർഗ്ഗാത്മക പ്രവർത്തികളിൽ മുഴുകി വലിയ കയറ്റിറക്കങ്ങൾ ഇല്ലാതെ നിലനിന്നു പോകുന്നുമുണ്ട്.

വ്ലോഗർമാരിൽ തന്നെ വളരെയധികം ക്രീയാത്മകമായ ക്രീയേറ്റിവ് ഔട്ട്പുട്ടുകൾ നൽകി കൊണ്ടിരിക്കുന്നവരുണ്ട്. അത്തരം വർക്കുകൾ എത്ര വൈകിയാലും അത് പതുക്കെ വീണ്ടും വീണ്ടും ആളുകൾ തേടി കണ്ടെത്തി ആസ്വദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഉദാഹരണത്തിന് പഴയകാല നല്ല ഈണവും വരികളും ഉള്ള കേൾക്കാൻ ഇമ്പമുള്ള മെലടികൾ ആളുകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരു കുഞ്ഞു കാലയളവിൽ ട്രെൻഡിങ്ങായി മാറി പിന്നീട് വലിച്ചെറിഞ്ഞ പാട്ടുകൾ ധാരാളമുണ്ട്.

ഇങ്ങനെയിങ്ങനെ ഒരു മഴയ്ക്ക് മുളച്ചു പൊന്തുന്ന ചെടികൾ അടുത്ത വെയിലിൽ കരിഞ്ഞു പോകുന്നതും സ്വാഭാവികം.

കേട്ടിട്ടില്ലേ ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന്.

സർഗാത്മകമായി സമീപിച്ചുകൊണ്ടു ചെയ്യുന്ന ഏതൊരു കാര്യവും പതുക്കെയാണെങ്കിലും അത് കുറച്ചുപേരുടെയെങ്കിലും ഹൃദയത്തിൽ നിലനിൽക്കുക തന്നെ ചെയ്യും.

ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത്

നിലവിൽ ഒരു വ്യക്തിയുടെ ഭരണഘടനയപരമായ മൗലീകാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഒരു വ്യക്തിയുടെ അവകാശമാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാനത്തിനാണ്. ജുടീഷ്യറി സംവിധാനം ഉപയോഗിച്ചു സർക്കാരിനും പോലീസിനും കേസെടുക്കാവുന്നതാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (A) പറയുന്നത് എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്ന്. സംസാര സ്വാതന്ത്ര്യമെന്നാൽ അർത്ഥമാക്കുന്നത് സ്വന്തം വാക്കുകളും അഭിപ്രായങ്ങളും വായ, എഴുത്ത്, അച്ചടി, ചിത്രങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും മോഡ് എന്നിവയിലൂടെ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശമാണ്.

എന്നാൽ ഈ അവകാശങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നവയാകരുത്.

ആർട്ടിക്കിൾ 15 അനുസരിച്ച് വംശം, മതം, ജാതി, ലിംഗഭേദം, ജനന സ്ഥലം എന്നിവ മാത്രം അടിസ്ഥാനമാക്കി സംസ്ഥാനം ഒരു പൗരനോടും വിവേചനം കാണിക്കില്ല.

അപകീർത്തി (Scandalous) (IPC 499)

ഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് അപകീർത്തി. ആയത് പ്രസ്തുതവ്യക്തിയുടെ യശസ്സ് നശിക്കുന്നതിനും അത് അയാളുടെ തൊഴിലിനെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തും.

അപകീർത്തി എങ്ങനെ

എഴുത്ത്, അച്ചടി, ചിത്രങ്ങൾ എന്നിവ വഴി നടത്തുന്ന അപകീർത്തി സ്ഥായി ആയിട്ടുള്ളതാണ്. വാക്കുകൾ ഉപയോഗിച്ചുള്ളവ അപ്രകാരമുള്ളതല്ല. ഒരാൾക്ക് അവ നിഷേധിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് ശബ്ദം പുറപ്പെടുവിച്ചും ടെലിവിഷൻ മുഖേനയും നടത്തുന്ന അപവാദാരോപണങ്ങളും കുറ്റകരമാണ്. ഒരാളിന്റെ ഉപജീവനമാർഗ്ഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരിൽനിന്ന് അയാളെ അകറ്റിനിർത്തത്തക്കതോ അയാളിൽ മറ്റുള്ളവർക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീർത്തിയുടെ പരിധിയിൽ വരും.

നഷ്ടപരിഹാരം

അപകീർത്തിക്കു വിധേയനായ വ്യക്തിക്ക് കുറ്റക്കാരിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇംഗ്ലീഷ് നിയമപ്രകാരം അപകീർത്തിക്കേസുകളുടെ വിചാരണ ജൂറിമാരാണ് നടത്താറുള്ളത്. ഒരാൾ തന്റെ ലേഖനങ്ങളോ ചിത്രീകരണങ്ങളോകൊണ്ട്, മറ്റൊരാളിന്റെ പേര് എടുത്തുപറയാതെയോ അപമാനിതനായ ആൾ ജീവിച്ചിരിക്കുന്നു എന്ന് അറിയാതെ തന്നെയോ അപകീർത്തിപ്പെടുത്തുകയാണെങ്കിലും പ്രസ്തുത ലേഖകൻ കുറ്റക്കാരനാകും. ഒരു പ്രത്യേക വ്യക്തിയെയാണ് അപകീർത്തിപ്പെടുത്തിയിരിക്കുന്നതെന്ന് വിവേകബുദ്ധിയുള്ള സാധാരണജനങ്ങൾക്കു തോന്നിയാൽ മാത്രം മതി. ഒരു കഥാപാത്രത്തിന്റെ ചിത്രീകരണം ഗ്രന്ഥകാരന് പരിചയമില്ലാത്ത ഒരു വ്യക്തിക്ക് അപകീർത്തികരമായേക്കാം. അപകീർത്തിപരമായ വാക്കുകൾ ഉപയോഗിക്കണമെന്ന് ഗ്രന്ഥകാരന് ഉദ്ദേശ്യമുണ്ടായിരുന്നതായി തെളിയിക്കേണ്ട ആവശ്യമില്ല. ഗ്രന്ഥകാരന് ആളിനെക്കുറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ യശസ് നശിക്കുമെന്ന് സാധാരണ ജനങ്ങൾക്കു തോന്നിയാൽ മതി. ഒരു ഗ്രന്ഥകാരന്റെ വാക്കുകൾ പ്രഥമദൃഷ്ടിയിൽ അപകീർത്തിപരമല്ലെന്നു തോന്നാവുന്നതാണെങ്കിലും ചിലപ്പോൾ ചിലർക്ക് അപകീർത്തികരമായിത്തീരാം.

സംരക്ഷണം

അപകീർത്തിക്കുറ്റങ്ങളിൽനിന്നും ഒരു ഗ്രന്ഥകാരന് രക്ഷനേടാൻ തക്ക നിയമസംരക്ഷണം ഉണ്ട്. ആർക്കെങ്കിലും അപകീർത്തിയുണ്ടാക്കണമെന്നോ ആരെയെങ്കിലും മനഃപൂർവം ദ്രോഹിക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ക്ഷമാപണരൂപത്തിൽ പ്രഖ്യാപനം ചെയ്താൽ ശിക്ഷകളിൽനിന്നും ഗ്രന്ഥകാരന് രക്ഷനേടാൻ കഴിയും. അപകീർത്തിക്കേസിനാസ്പദമായ കാര്യങ്ങൾ സത്യമാണെന്നും പൊതുതാത്പര്യത്തിന്റെ പേരിൽ അവ പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമാണെന്നും സ്ഥാപിച്ച് രക്ഷ നേടാവുന്നതാണ്. പത്രപ്രവർത്തകർ സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് ഇത്. അപകീർത്തിക്കാസ്പദമായ വസ്തുതകൾ വെളിപ്പെടുത്തേണ്ടത് ഒരു പ്രത്യേകാവകാശമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് മറ്റൊരു രക്ഷാമാർഗം. എതിർവാദനടപടികളിൽ പ്രത്യേകാവകാശമെന്ന ഉപാധിയെ ആശ്രയിച്ചു വാദിക്കുന്ന ആൾ ദുരുദ്ദേശ്യത്തോടുകൂടിയോ വ്യക്തിവിദ്വേഷത്താലോ ആണ് അപവാദാരോപണം നടത്തിയിട്ടുള്ളതെന്ന് തെളിഞ്ഞാൽ അയാൾ ശിക്ഷാർഹനാകും.

അപകീർത്തിപരമായ സംഗതികൾ എഴുതിയുണ്ടാക്കുന്നവർ മാത്രമല്ല, അവയുടെ പ്രസാധകരും അച്ചടിക്കാരും കുറ്റക്കാരാകുന്നതും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാകുന്നതും ആണ്. ചില സന്ദർഭങ്ങളിൽ സമാധാനലംഘനത്തിന് കാരണമാകത്തക്ക ആരോപണങ്ങൾ ചിലർ നടത്താറുണ്ട്. ഇത് ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കുറ്റങ്ങളിൽ അപകീർത്തിക്കടിസ്ഥാനമായ വസ്തുതകൾ സത്യമാണെന്ന് തെളിയിച്ചാൽ മാത്രം മതിയാകുന്നതല്ല; മറിച്ച് പൊതുതാത്പര്യത്തിന്റെ പേരിൽ വസ്തുതകൾ വെളിവാക്കേണ്ടത് ആവശ്യമായിരുന്നുവെന്നുകൂടി തെളിയിക്കേണ്ടതാണ്. അപമാനം സംബന്ധിച്ച വസ്തുതകളെ ആസ്പദമാക്കിയുള്ള സിവിൽ നടപടികൾ സ്വീകരിക്കുന്നതിന് അതിനാസ്പദമായ കാര്യങ്ങൾ മൂന്നാമതൊരു കക്ഷിയോടു പ്രസ്താവിച്ചിരിക്കേണ്ടതാണ്. എന്നാൽ ക്രിമിനൽ നടപടികൾക്ക് അപമാനിതനാക്കപ്പെടുന്ന വ്യക്തിയെമാത്രം ബോധ്യപ്പെടുത്തിയാൽ മതിയാകുന്നതാണ്. എഴുത്തു മുഖേന ഒരാളിനെ അപമാനിക്കുന്നത് ഇതിനുദാഹരണമാണ്.

ഇന്ത്യയിൽ അപകീർത്തിയെ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 499, 500, 501, 502 വകുപ്പുകളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ആരെങ്കിലും മറ്റൊരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നപക്ഷം അയാൾക്ക് രണ്ടുവർഷം വരെയുള്ള വെറും തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നൽകാവുന്നതാണ്.

ഒരു കമ്പനിയെയോ സംഘടനയെയോ അപകീർത്തിപ്പെടുത്തുന്ന ദോഷാരോപണങ്ങളും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽപെടുന്നു.

അവലംബം :

http://districtcourtallahabad.up.nic.in/articles/IPC.pdf

ഇന്ത്യൻ പീനൽ കോഡിലെ 294-ാം വകുപ്പ്

അശ്ലീല പ്രവർത്തികൾക്കോ ​​വാക്കുകൾക്കോ ​​ഉള്ള ശിക്ഷ പരസ്യമായി പ്രതിപാദിക്കുന്നു. അശ്ലീലത കൈകാര്യം ചെയ്യുന്ന ഇന്ത്യൻ പീനൽ കോഡിലെ മറ്റ് വിഭാഗങ്ങൾ 292, 293 എന്നിവയാണ്. അശ്ലീല പ്രവർത്തി എന്തായിരിക്കുമെന്ന് നിയമം വ്യക്തമായി നിർവചിക്കുന്നില്ല, പക്ഷേ അത് പൊതുസ്ഥലത്ത് ശല്യമുണ്ടാകുമ്പോൾ മാത്രമേ അത് സംസ്ഥാനത്തിന്റെ ഡൊമെയ്‌നിൽ പ്രവേശിക്കുകയുള്ളൂ. മറ്റുള്ളവരുടെ. ക്ഷേത്രകല അല്ലെങ്കിൽ സാധുക്കളുടെ നഗ്നത പരമ്പരാഗതമായി ഈ വിഭാഗത്തിന്റെ പരിധിക്ക് പുറത്താണ്.

ആരെങ്കിലും, മറ്റുള്ളവരുടെ ശല്യത്തിന് കാരണമായാൽ;

(A) മൂന്ന് മാസം വരെ, അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി (B) ഏതെങ്കിലും പൊതുസ്ഥലത്തോ സമീപത്തോ ഏതെങ്കിലും അശ്ലീല ഗാനം, ബല്ലാഡ് അല്ലെങ്കിൽ വാക്കുകൾ പാടുക, ചൊല്ലുക, ഉച്ചരിക്കുക, മൂന്ന് മാസത്തേക്ക് നീളുന്ന അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ഒരു പദത്തിന് വിവരണത്തിന്റെ തടവ് ശിക്ഷ ലഭിക്കും.

ഇന്ത്യൻ പീനൽ കോഡിലെ 509-ാം വകുപ്പ്

ഒരു സ്ത്രീയുടെ എളിമയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി.

വംശീയ വിവേചനത്തിന്റെ കാര്യങ്ങൾ കൂടുതൽ ഗൗരവമായി കാണുന്നതിന് ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) 153 C, 509 A എന്നീ പുതിയ വകുപ്പുകൾ നിയമത്തിൽ കൊണ്ടുവരും.

നിർദ്ദിഷ്ട സെക്ഷൻ 153 C പ്രകാരം, സംസാരിക്കുന്നതും എഴുതപ്പെട്ടതുമായ ഏതെങ്കിലും വാക്കുകൾ, അല്ലെങ്കിൽ വംശത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളോട് വിവേചനം കാണിക്കാൻ ശ്രമിക്കുന്ന അടയാളങ്ങൾ, അല്ലെങ്കിൽ ഒരു പ്രത്യേക വംശത്തിനെതിരെ ക്രിമിനൽ ബലമോ അക്രമമോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ജാമ്യമില്ലാ കുറ്റമാണ് അഞ്ച് വർഷം വരെ തടവും പിഴയും.

ഇതിനുപുറമെ, ഒരു പ്രത്യേക വംശത്തിലെ അംഗത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള ഏതെങ്കിലും വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി സെക്ഷൻ 509 A തടവിലേക്ക് നയിക്കും, അത് മൂന്ന് വർഷം വരെ പിഴയോടുകൂടിയേക്കാം.

©മോഹൻദാസ് വയലാംകുഴി

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here