Sharing Experience

പ്രണയവും ആത്മീയതയും തമ്മിലുള്ള രതി സങ്കൽപ്പങ്ങൾ

പ്രണയിക്കണം. ആരെ പോലെ. നിന്നെപ്പോലെ. ആരോടും, ഒന്നിനോടും കമിറ്റ്മെന്റില്ലാതെ നമുക്കിടയിലെ സ്‌പെയ്‌സ് നിലനിർത്തിക്കൊണ്ട് തന്നെ പ്രണയിക്കണം.

തമ്മിൽ കലഹങ്ങളില്ലാതെ, കുത്തി നോവിക്കലുകളില്ലാതെ തോന്നുമ്പോൾ മാത്രം വിളിക്കുകയും തോന്നുമ്പോൾ മാത്രം സന്ദേശങ്ങൾ അയക്കുകയും നിസ്വാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്ന രണ്ടുപേർ.

കഴിഞ്ഞ ദിവസം എന്റെയൊരു പെൺ സുഹൃത്ത് ഒരു വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടു. അതിങ്ങനെ ആയിരുന്നു.

“കണ്ടുമടുത്ത സാധാരണ പ്രണയങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായൊരു പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ കൊതിച്ചു പോകാറുണ്ട്. എന്നും സംസാരിക്കാത്ത പരാതികളുടെ മാത്രം കേന്ദ്രമാകുന്ന ചാറ്റ് റൂമുകളില്ലാത്ത വളരെ വളരെ ദൂരെയുള്ളൊരാൾ… ആ ശബ്ദമൊന്ന് കേട്ടെങ്കിലെന്ന് മോഹിക്കുമ്പോൾ ഒരു ഫോൺ കോളിന്റെ രൂപത്തിൽ വരുന്ന എന്നും സംസാരിക്കുന്നൊരാളെ പോലെ മാസങ്ങൾ കൂടുമ്പോൾ സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന നിനച്ചിരിക്കാത്ത നേരത്ത് അരികിലെത്തി തന്നോട് ചേർത്ത് നിർത്തുന്നൊരാൾ, ഒടുവിൽ ആ ചുംബനത്തിന്റെ കടം ബാക്കിയാക്കി ഇനിയും വരുമെന്ന് പറയാതെ പറഞ്ഞ് യാത്ര ചോദിക്കുന്നൊരാൾ..!!”
-സാതന

സാതന എഴുതിയത് എന്റെ ഒരു സുഹൃത്ത് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടപ്പോൾ എനിക്കെന്തോ കൗതുകം തോന്നി അതിനൊരു മറുപടി കൊടുക്കാൻ തോന്നി.

അതിങ്ങനെ ആയിരുന്നു…

ഉണ്ട്. ഉണ്ട്. ആലപ്പുഴയിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഞങ്ങൾ രണ്ടേ രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ചുമ്മാ പ്രണയിച്ചു. അതും മനസ്സ് കൊണ്ട്. പരസ്പരം അറിഞ്ഞു കൊണ്ട്. അവൾക്ക് തോന്നുമ്പോൾ വിളിക്കും. തോന്നുമ്പോൾ സന്ദേശങ്ങൾ അയക്കും. അവളുടെ കല്യാണ നിശ്ചയം വിളിച്ചപ്പോൾ പോകാൻ പറ്റിയില്ല. കല്യാണത്തിന് മുമ്പ് കാണണമെന്ന് പറഞ്ഞു. കല്യാണത്തിന് മൂന്ന് ദിവസം മുമ്പ് ഞാൻ ആലപ്പുഴ KSRTC യിൽ പോയി ഇറങ്ങി. അവളുടെ സ്‌കൂട്ടിയിൽ എന്നെ ആലപ്പുഴ മൊത്തം കാണിച്ചു. ബീച്ചിൽ പോയി, ഐസ് ക്രീം കഴിച്ചു, ഭക്ഷണം കഴിച്ചു. അമ്മയോടും കെട്ടാൻ പോന്ന ചെക്കനോടും പറഞ്ഞിട്ടാണ് എന്നെ കാണാൻ വന്നത്. സൂക്ഷിച്ചു വയ്ക്കാൻ കുറേ സെൽഫിയും എടുത്തു. ഒടുവിൽ ബസ്സ് കയറ്റി വിട്ട് അവൾ മടങ്ങി. ഇപ്പോഴും ഇടയ്ക്ക് വിളിക്കും.

എന്റെ മറുപടി വൈഗയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. അവളത് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി ഇടുകേം ചെയ്തു.

ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയിൽ നിന്ന് തിരിച്ചു വരും വഴി സാതനയുടെ ഇൻസ്റ്റാഗ്രാം സന്ദേശം വന്നു.

സാതന : Hlo sir
ഒരു കഥയുടെ ബാക്കി ഭാഗം അറിയാൻ വേണ്ടി വന്നതാ.

ഞാൻ : ഏത്

സാ : അതൊരു കഥ

ഞാ : എന്ത് കഥ

(അവൾ എഴുതിയ വൈഗ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇട്ട ആ കഥ അയച്ചു)

സാ : ഈ പോസ്റ്റിനു ഒരു കഥയില്ലേ പറയാൻ.

ഞാ : ഉണ്ട്. ഇതിട്ട ആളിനോട് പറഞ്ഞിരുന്നു.

സാ : വൈഗയോടല്ലേ. അവൾ എന്നെ ടാഗ് ചെയ്തിരുന്നു. പക്ഷെ അത് കംപ്ലീറ്റ് അല്ലല്ലോ.

ഞാ : വൈഗയുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർത്ത് എഴുതിയതാണ്…

സാ : എവിടെയോ ഒരു എലമെന്റ്‌സ് മിസ്സിങ്ങ് ആണെന്ന് തോന്നി.

ഞാ : അങ്ങനെ ഒരു നിമിഷം കൊണ്ട് എല്ലാം പറയാൻ പറ്റുമോ സാതനാ…

സാ : ഇത് എന്റെ റൈറ്റ് അപ്പ് ആണ്.

ഞാ : ആ…

സാ : വൈഗ അതും സ്റ്റാറ്റസ് ഇട്ടിരുന്നു.

ഞാ : കണ്ടു. നീയാരാണ്. ഒരു മിത്ത് പോലെ കണക്ട് ചെയ്ത്…

സാ : ആരോ ഒരാൾ. ഒരേകാന്ത പഥിക.

ഞാ : ഹിഹിഹിഹി… ആരോ ഒരാൾ, ഒരുപക്ഷെ, ഞാൻ തന്നെ.

സാ : ഞാനിങ്ങനെ എനിക്ക്‌ അറിയാത്ത ആരുടെയൊക്കെയോ കഥകളിലൂടെ കടന്ന് പോകുന്നു. അതെല്ലാം എന്റെ കഥകളിലെ കഥാപാത്രങ്ങളും. ഒരിത്തിരി വട്ടും കൂടെയാവുമ്പൊ ശുഭം.

ഞാ : ആഹ്… കഥകളിലൂടെയുള്ള സഞ്ചാരം രസകരമാണ്. കഥകൾ കേൾക്കാനാണോ പറയാനാണോ ഇഷ്ടം..

സാ : അത്‌ കൊള്ളാലോ.. എനിക്ക്‌ ചിലപ്പോഴൊക്കെ കഥ പറയാനാവും ഇഷ്ടം, മറ്റു ചിലപ്പോൾ കഥ കേൾക്കാനും.

ഞാ : ജീവിതത്തെ ഉത്സവമായി കൊണ്ട് നടക്കാനാണ് താത്പര്യം. ഓരോ കാലത്തും ഓരോന്നിനോട് ഇഷ്ടം.

സാ : ഇവിടേം അവസ്ഥ മറ്റൊന്നല്ല. ജീവിതം ഓരോ ദിവസം കഴിയും തോറും സുന്ദരി ആയി വരുന്നൊരു പെണ്ണിനെ പോലെയാ എനിക്ക്‌. ആ സൗന്ദര്യം എനിക്ക്‌ മാത്രമേ കാണാനാകൂ എനിക്ക്‌ മാത്രമേ ആസ്വദിക്കാനാകൂ.

ഞാ : ആഹ്…

സാ : എന്ത്‌ ഭംഗിയാണല്ലേ ഇങ്ങനെ വേഷങ്ങൾ അനവധി ആടി തീർക്കാൻ. പ്രത്യേകിച്ച്‌ ഒരു നർത്തകി കൂടിയാകുമ്പോൾ ഞാനതെല്ലാം ഒരു പദം പോലെ ആസ്വദിച്ച്‌ ആടി തീർക്കുന്നുണ്ട്‌.

ഞാ : ആഹാ… നർത്തകി. നമ്മൾ ഇങ്ങനെ മനോഹരമായി ജീവിച്ചങ്ങ് ഒരു ദിവസം അപ്രത്യക്ഷമായി പോകണം.

സാ : നമുക്ക്‌ ചുറ്റുമുള്ള ഏതോ ഒരു ശക്തി ശ്രോതസ്സിൽ അലിഞ്ഞു ചേരുകയല്ലേ…

ഞാ : അതെ, അലിയണം. നിനക്ക് അധോലോകത്തിലേക്ക് സ്വാഗതം.

സാ : സ്വീകരിച്ചിരിക്കുന്നു. ആരൊക്കെയോ പറയാൻ ബാക്കി വച്ചതും ഞാൻ അറിയാതെ പോയതും.എല്ലാം ഇനിയൊന്ന് പൊടിതട്ടിയെടുക്കണം..

ഞാ : അതെ, ആവാം… ഞാനിപ്പോൾ ട്രെയിനിലാണ്, പുറത്തെ ഇളം കാറ്റ് വല്ലാതെ മത്ത് പിടിപ്പിക്കുന്നുണ്ട്… ഞാൻ നിന്റെ കുഞ്ഞെഴുത്തുകൾ വായിക്കുകയായിരുന്നു. എനിക്ക് ചിലപ്പോൾ നിന്നോട് പ്രണയം തോന്നിപ്പോകും…

സംഭാഷണമങ്ങനെ നീണ്ടുപോയി. ഇടയ്ക്ക് കൊങ്കൺ തുരങ്കങ്ങൾ ഇരുട്ടിലേക്കും മൗനത്തിലേക്കും കൊണ്ടുപോയി…

ഉമ്പായി ഗസലിലങ്ങനെ മുഴുകി ഉറക്കത്തിലേക്കാണ്ടു പോയി….

“ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ
ഇന്നലെ രാവിൽ അടർന്നു വീണു…
നേരം വെളുത്തിട്ടും മേലോട്ടു പോകാതെ…
നക്ഷത്രമവിടെ തപസ്സിരുന്നു”

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here