Sharing Experience

നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണോ…? നിങ്ങൾക്ക് ആൺ/പെൺ സുഹൃത്തുക്കൾ ഉണ്ടോ…?

സുഹൃത്തുക്കളെ,

നിങ്ങൾ ഒരു സാമൂഹ്യ ജീവിയാണോ (Social Animal) ? എങ്കിൽ തീർച്ചയായും പാലിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

1. ആദ്യം മനസ്സിലാക്കേണ്ടത്, സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യണം എന്നാണ്.

 നിങ്ങളുടെ അച്ഛൻ/ അമ്മ/ സഹോദരങ്ങൾ/ ബന്ധുക്കൾ/ ഭാര്യ/ ഭർത്താവ്/ മക്കൾ തുടങ്ങിയ ആളുകളെ ഈ ഇടത്തിൽ വേണോ വേണ്ടയോ എന്ന് ആദ്യം തീരുമാനിക്കുക. കാരണം അവർ നിങ്ങളുടെ സുഹൃത്തല്ല. ഇനി അഥവാ അവർ ഉണ്ടെങ്കിൽ അവരെ എവിടെ നിർത്തണം എന്ന് നമ്മൾ ആദ്യം തീരുമാനിക്കുക.

 സുക്കർ ബർഗ് അദ്ദേഹത്തിൻറെ ബന്ധുക്കളോട് കൂട്ടുകൂടാനല്ല ഇത്തരമൊരു പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയപ്പോൾ അവരോട് കൂട്ടുകൂടാൻ നെയ്തെടുത്ത ഒരു പക്ഷിക്കൂട് ഇന്ന് ലോകം മൊത്തം പടർന്ന് പന്തലിച്ചു ടാഗോറിൻറെ വിശ്വവിദ്യാലയത്തിൻറെ കവാടത്തിൽ എഴുതിവെച്ച വരികൾ പോലെ “എത്ര വിശ്വം ഭവത്വെക നീഡം” (ഇവിടെ ലോകം പക്ഷിക്കൂട് പോലെ ശോഭിക്കുന്നു).

 കാലാകാലങ്ങളിൽ മാറ്റം വരുത്തി വരുത്തി നമുക്ക് ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യുന്ന ഇടമാക്കി മാറ്റിയിട്ടുണ്ട്. താൻ പാതി ദൈവം പാതി എന്ന് പറയുന്നത് പോലെ സുക്കർബർഗിൻറെ പാതി കഴിഞ്ഞു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്.

 ഇവിടെ വന്ന് ലോകത്തെ മാറ്റി മറിച്ചു കളായാമെന്നൊന്നും ചിന്തിച്ചേക്കരുത്. ഇതിനെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് മാത്രം ചിന്തിക്കുക.

 നല്ലത് ചീത്ത എന്നൊന്നുമില്ല. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

 മതം, രാഷ്ട്രീയം, വിശ്വാസം ഇതൊക്കെ പല കാലഘട്ടത്തിൽ പല രീതിയിൽ പല സ്വഭാവത്തിൽ മനുഷ്യരെ സ്വാധീനിച്ചു കൊണ്ടിക്കുമ്പോൾ അവരുടെ പേരുമാറ്റത്തിലും അത് പ്രകടമാകും.

 അമിതമായ വിശ്വാസങ്ങൾ, പ്രതീക്ഷകൾ എല്ലാം മനസ്സിനെ മദിച്ചു കൊണ്ടിരിക്കും.

 സദാചാരക്കാരും, നുണയന്മാരും, വായിനോക്കികളും, ദോഷൈകദൃക്കുകളും, ആങ്ങളമാരും, ജിഹാദികളും, രക്ഷാധികാരികളും, മൂട് താങ്ങികളും, എല്ലാം എല്ലാം ഉള്ള ഇടത്തിൽ കാല് കുത്തുമ്പോൾ അവനവൻ ശ്രദ്ധിക്കുക.

 നിങ്ങളുടെ മൂഡ് (Feelings) മൊത്തമായി വിളമ്പേണ്ട ഇടമല്ല ഇത്തരം ഇടങ്ങൾ. എങ്കിലും പറയേണ്ടത് ഇടംവലം നോക്കാതെ വെട്ടിത്തുറന്നു പറയുകയും ചെയ്യാം.

 നിങ്ങളേത് തരക്കാരായിരുന്നാലും സഭ്യതയുടെ, മാന്യതയുടെ, വിവേകത്തോടെ പെരുമാറേണ്ട ബാധ്യത ഉണ്ടെന്നുള്ളത് സ്വയം ഓർമ്മിക്കുന്നത് നല്ലത്.

 ഒരാളേയും ഒറ്റയടിക്ക് വിലയിരുത്തിക്കളയരുത്. പതുക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. ഒരാളുടെ പകുതിയിൽ അധികം സ്വഭാവവും അയാളുടെ ആദ്യം മുതൽ അവസാനം വരെയുള്ള എഴുത്തും ചിത്രങ്ങളും, ഷെയർ ചെയ്തിരിക്കുന്ന കാര്യങ്ങളും ഓരോ സാഹചര്യങ്ങളിൽ പ്രതികരിക്കുന്ന രീതിയുമൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. അവിടെയും ബുദ്ധിപരമായ കരുനീക്കം നടത്തുന്നവർ ഉണ്ടാകാം (കക്കാനറിയുന്നവൻ നിക്കാൻ പഠിക്കണം).

 സെൽഫ് പ്രമോഷനും ബിസിനസ് പ്രമോഷനും നടത്താൻ പറ്റിയൊരു ഇടമാണ് ഇതെന്ന് കൂടി മനസ്സിലാക്കുക. ഒപ്പം ചില നല്ല കാര്യങ്ങളും കൂടി നടക്കുന്നുവെന്നത് പറയാതിരിക്കാനാവില്ല.

 ഇച്ചിരി ധൈര്യവും, ചങ്കുറ്റവും സ്പോർട്സ് മാൻ സ്പിരിറ്റും ഉണ്ടേൽ, വരും വരായ്കകളെ മുന്നിൽ കണ്ട് സ്വയം പ്രതിരോധം തീർക്കാൻ കഴിവുള്ള ആർക്കും ഇവിടെ നിലനിൽക്കാനും ആർമ്മാദിക്കാനും കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

2. വീട്ടുകാരെ, നാട്ടുകാരെ, ബന്ധുക്കളെ, സുഹൃത്തുക്കളെ എങ്ങനെ കൈകാര്യം ചെയ്യണം…?

 എവിടെയും നിങ്ങളുടെ വ്യക്തമായ നിലപാടുകൾ കൃത്യതയോടെ അവതരിപ്പിക്കുകയും കമ്മ്യൂണിക്കേഷൻ മിസ്റ്റെക്ക് പരമാവധി കുറച്ചു പറയുന്നത് വ്യക്തതയോടെ മുഖത്ത് നോക്കി പറയുക.

 ബ്ലോക്ക് ചെയ്യേണ്ടവരെ ബ്ലോക്ക് ചെയ്യുക. ചില ബന്ധങ്ങൾക്ക് കൃത്യമായ പരിധി നിർണയിക്കുക. ബന്ധങ്ങൾ ബന്ധനങ്ങളാവാതെ അതാത് സമയത്ത് തുറന്നു പറയുക.

 അനാവശ്യ സമയത്തും, അസമയത്തും നിങ്ങളുടെ ഇടത്തിൽ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കുക. താത്പര്യമില്ലെങ്കിൽ ഒഴിവാക്കുക.

 പരമാവധി നേരിട്ടോ, സുഹൃത്തുക്കൾ മുഖേനയോ അറിയുന്നവരെ മാത്രം സുഹൃത്തുക്കളാക്കുക.

NB : നിങ്ങളുടെ അച്ഛൻ/ അമ്മ/ മക്കൾ/ ഭാര്യ/ ഭർത്താവ്/ ബന്ധുക്കൾ നിങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും നിങ്ങളിടുന്ന സ്റ്റാറ്റസിന് “പൊളിച്ചു മുത്തേ” എന്ന് കമന്റിടും എന്നുറപ്പുണ്ടെങ്കിൽ ധൈര്യപൂർവ്വം അവരെ നിലനിർത്തിക്കോളൂ, നിങ്ങളുടെ തള്ളലുകൾ നിർബാധം തുടർന്നോളൂ.

എന്ന്ഒപ്പ്മോഹൻദാസ് വയലാംകുഴി

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here