Sharing Experience

പൊമറേനിയൻ പെൺകുട്ടി

ഡിഗ്രി കഴിഞ്ഞു ആദ്യം കയറിയത് ഒരു മൊബൈൽ കമ്പനിയുടെ സ്റ്റാഫായിട്ടായിരുന്നു. അതും നാട്ടിൽ തന്നെ. എന്നും വൈകുന്നേരം ഷോറൂമിൻറെ പുറത്ത് ഞങ്ങൾ കുറച്ചുപേർ വായിനോക്കിയിരിക്കുന്ന സമയം. ഷോറൂമിനുള്ളിലേക്ക് ഒരു പൊമറേനിയൻ പട്ടിക്കുട്ടിയെ പോലെ വാത്സല്യം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറി പോയി. ഞാൻ പതുക്കെ അകത്തേയ്ക്ക് പോയി കസ്റ്റമർ ഇരിക്കുന്ന സീറ്റിൽ പോയിരുന്നു. മാനേജർ സോണിയും രാമുവും അവിടെ ഇരിക്കുന്നുണ്ട്. നല്ലൊരു നമ്പർ വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ രഹസ്യമായി വയ്ക്കുന്ന ബോക്സിൽ നിന്നും ഒരു നമ്പർ എടുത്ത് കൊടുത്തു. ഫോം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ അതിൻറെ കവർ എടുത്ത് നോക്കിയപ്പോൾ Booked എന്ന് എഴുതിയിട്ടുണ്ടായിരുന്നു. സാധാരണ നല്ല പ്രീപെയ്ഡ് ഫാൻസി നമ്പറുകൾ ആയിരമോ അയ്യായിരമോ നൽകിയാലേ കൊടുക്കാറുള്ളു. ഞാൻ രഹസ്യമായി കവർ സോണിയെ കാണിച്ചപ്പോൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഞാൻ മൗനിയായി. സിം കാർഡ് ആക്റ്റീവ് ചെയ്യാൻ കൊടുക്കുകയും പെൺകുട്ടിക്ക് സിം കാർഡ് കൈമാറുകയും ചെയ്തു. സാധാരണ ഐഡി പ്രൂഫും അഡ്രസ് പ്രൂഫും കിട്ടാതെ ആക്റ്റീവ് ചെയ്തു കൊടുക്കാറില്ല എന്നിരിക്കെ വൈകുന്നേരം ‘അമ്മ കൊണ്ടുവന്നു തരാമെന്ന് പറഞ്ഞപ്പോൾ അതും കേട്ട് ആക്റ്റീവ് ചെയ്ത് കൊടുക്കുകയായിരുന്നു.
പിറ്റേ ദിവസം  അതേ സമയത്ത് പെൺകുട്ടി വീണ്ടും വന്നു. സിം കാർഡ് ഇതുവരേയും ആക്റ്റീവ് ആയിട്ടില്ല എന്ന പരാതിയുമായി. ഹെഡ് ഓഫീസിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ അത് ഫാൻസി നമ്പർ ആയത് കൊണ്ട് പോസ്റ്റ് പെയ്ഡ് ആയി മാറ്റാനുള്ള സിം നമ്പർ ആണെന്നും കസ്റ്റമറിന് മറ്റൊരു നമ്പർ കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും പറഞ്ഞത് കേട്ട് പെൺകുട്ടി ആകെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ സോണി ഓടിപ്പോയി ഞങ്ങളുടെ മെയിൻ ഓഫീസിലേക്ക് പോയി രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചു വന്ന് പുതിയൊരു നമ്പർ കൊണ്ടുവന്ന് സ്പോട്ട് ആക്റ്റീവ് ചെയ്ത് കോൾ വിളിച്ചു ഉറപ്പു വരുത്തി കൊടുത്തു. രണ്ടു മൂന്ന് ദിവസമായി പുതിയതായി വാങ്ങിയ സിം കാർഡ് ആക്റ്റീവ് ആയില്ലെന്ന് പറഞ്ഞു നടക്കുന്ന രണ്ടു കസ്റ്റമർ അടുത്തിരിക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നത് എന്നുകൂടി ഓർക്കണം.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ എൻറെ കമ്പനി നമ്പർ ഞാൻ കൊടുത്തിരുന്നു. രാത്രി എനിക്ക് അവളുടെ കോൾ വന്നു. കുറെ നമ്പറിൽ നിന്ന് തുടർച്ചയായി ടെക്സ്റ്റ് മെസ്സേജ് വരുന്നു. ഒപ്പം മിസ്സ് കോളും. നമ്പർ ചോദിച്ചപ്പോൾ എല്ലാം നമ്മുടെ ഓഫീസിലെ സ്‌റ്റാഫിൻറെ നമ്പറുകൾ ആയിരുന്നു. ഞാൻ നമ്പർ മാറ്റാൻ പറഞ്ഞു. മംഗലാപുരം ഒരു കോളേജിൽ സൈക്കോളജിക്ക് പഠിക്കുന്ന അവൾ പത്ത് ദിവസത്തെ ലീവിന് വന്നപ്പോൾ ഉപയോഗിക്കാൻ എടുത്ത നമ്പർ ആയിരുന്നു അതെന്ന് പറഞ്ഞപ്പോൾ ഞാൻ മറ്റൊരു നമ്പർ തരാമെന്ന് പറഞ്ഞു. അങ്ങനെയാണ് മറ്റൊരു സ്ഥലത്ത് മിന്നുവിനെ ഞാൻ പോയി കാണുന്നത്. എൻറെ കയ്യിലുണ്ടായിരുന്ന അധികം ഉപയോഗിക്കാത്ത മറ്റൊരു കമ്പനിയുടെ സിം കാർഡ് ഞാനവൾക്ക് കൊടുത്ത് പ്രശ്നം പരിഹരിച്ചു.
അന്ന് രാത്രി മുതൽ അവൾ തിരിച്ചു പോകുന്നത് വരെ എന്നെ അവൾ മര്യാദയ്ക്ക് ഉറങ്ങാൻ വിട്ടിട്ടില്ല. ഇടയ്ക്കെപ്പോഴോ ഞാൻ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും വിളിച്ചിരുന്നു. അതിലേക്ക് അവളൊരു ദിവസം തിരിച്ചു വിളിച്ചപ്പോൾ അമ്മയാണെടുത്തത്. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ അന്ന് മൂന്ന് നാല് പ്രാവശ്യം വിളിച്ചെന്നും ഒടുവിൽ വിളിക്കുമ്പോൾ കരയുകയായിരുന്നു എന്നും ‘അമ്മ പറഞ്ഞു. അമ്മയ്ക്ക് ഇതൊന്നും പുതുമയല്ലാത്തത് കൊണ്ട് എന്നോടൊന്നും ചോദിച്ചില്ല.
ഇടയ്ക്കിടെ ഇങ്ങനെ നാട്ടിൽ വന്നപ്പോൾ ആ നമ്പർ അവൾക്ക് തിരിച്ചു കൊടുക്കും. ഞാൻ ജോലിചെയ്യുന്ന സ്ഥാലങ്ങളിലൊക്കെ അവൾ കയറി ഇറങ്ങിയത് കാരണം മിക്കവാറും എല്ലാവർക്കും മിന്നുവിനെ നല്ല പരിചയമാണ്. ടൗണിലെ മിക്ക ഐസ്ക്രീം പാർലറിലും ഞങ്ങൾ കയറിയിറങ്ങിയിട്ടുമുണ്ട്.
പിന്നീടൊരു ദിവസം അവളെ മൊബൈലിൽ വിളിച്ചു കിട്ടാതായപ്പോൾ അവളുടെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. അവളുടെ അമ്മയെടുത്ത് ആരാണെന്ന് ചോദിച്ചപ്പോൾ ക്ലാസ്സ് മേറ്റാണെന്ന് അറിയാതെ കള്ളം പറഞ്ഞു. പേര് ചോദിച്ചപ്പോൾ എന്തോ പേരും ചോദിച്ചു. പക്ഷെ അങ്ങനെയൊരു പേരിൽ ആ സ്‌കൂളിൽ ഒരു കുട്ടിയില്ലെന്നു അവർ തറപ്പിച്ചു പറഞ്ഞു.
അതെ, അവളുടെ ‘അമ്മ ആ സ്‌കൂളിൽ വർഷങ്ങളായി ടീച്ചർ ആയിരുന്നു, ഇപ്പോൾ ഹെഡ്മിസ്ട്രെസ്സും.
അതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം അവസാനിച്ചു.

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here