ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ  എന്നൊരു പഴമൊഴിയുണ്ട്.

കൊവിഡ്  ഒഴിയാബാധ പോലെ പിന്തുടരുന്ന ഇക്കാലത്ത് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും ഒപ്പം ആത്മവിശ്വാസവും കരുതലും ഉണ്ടായാൽ മാത്രമേ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് കൊറോണ വൈറസിനെ ഒരു പരിധിവരെ അകലത്തിൽ നിർത്തിത്തന്നെ ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കാനാകൂ.

കൊവിഡ് മഹാമാരി രൂപമാറ്റം സംഭവിച്ച് നിരന്തരം പേടിപ്പിച്ചുകൊണ്ടേയിരിക്കുമ്പോൾ പുറത്തിറങ്ങാനും പൊതുവായ ഇടങ്ങളിലേക്ക് (ജിംനേഷ്യം, യോഗ സെൻറർ, ഡാൻസ് സ്‌കൂൾ, ബ്യൂട്ടി പാർലർ, തുടങ്ങിയവ) പോകുവാനും ആളുകൾക്ക് ഭയമാണ്. ഭയത്തേക്കാളുപരി അതൊരു കരുതലാണ്, ജാഗ്രതയാണ്.

കാശുള്ളവർ വീടുകളിൽ തന്നെ ജിംനേഷ്യവും യോഗാഭ്യാസത്തിനുള്ള ഇടവും നീന്തൽ കുളവും സ്ഥാപിച്ചു നിത്യേനയുള്ള ശരീര സംരക്ഷണം തുടർന്നുപോരുമ്പോൾ ഒരു സാധാരണക്കാരൻ എന്തു ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഇൻറർനാഷണൽ യോഗ & ഫിറ്റ്നസ് കൺസൾട്ടൻറ് ശ്രീ. ഷാജഹാൻ  തൻറെ പ്രവാസ ജീവിതത്തിൽ നിന്ന് ലഭിച്ച അനുഭവത്തിൻറെ വെളിച്ചത്തിൽ സ്വന്തമായി രൂപകൽപ്പന ചെയ്ത ചില കുഞ്ഞു കുഞ്ഞു ഉപകരണങ്ങൾ വീട്ടമ്മമാർക്കായി വിപണിയിൽ എത്തിക്കുന്നത്. അത് എങ്ങനെ അനായാസേന ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് ഇതൊരു സംരഭമായി ഉയർന്നു വന്നത്.

മധ്യവർഗ ജീവിതം നയിക്കുന്ന ഒരു വീട്ടമ്മയ്ക്ക് ആരോഗ്യ സംരക്ഷണമെന്നതൊക്കെ കിട്ടാക്കനിയാണ്. മറ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അവർ ബോധവതികളാവാറില്ല പലപ്പോഴും.  രാവിലെ തുടങ്ങുന്ന വീട്ടു ജോലി അവസാനിക്കുന്നത് നേരം വൈകിയാണ്. അതിനിടയിൽ പുറത്തു പോയി നടക്കാനോ ജിമ്മിൽ പോകാനോ ഡാൻസ് ക്ളാസ്സിന് പോകാനോ നീന്തലിനോ സമയം കിട്ടില്ലെന്ന് മാത്രമല്ല, അതിന് മുടക്കാനുള്ള വരുമാനവും ഇല്ലെന്നതും കടുത്ത വെല്ലുവിളിയാണ്.

ഇത്തരമൊരു ഘട്ടത്തിൽ ഒരു സാധാരണ വീട്ടമ്മയ്ക്ക് എങ്ങനെ ആരോഗ്യ സംരക്ഷണത്തിലൂടെ  ജീവിതശൈലി രോഗങ്ങളെ അകറ്റി അകാല വാർദ്ധക്യം തടഞ്ഞു ശരീരത്തിൻറെ ചർമ്മകാന്തി നിലനിർത്താനാകും എന്നതാണ് ശ്രീ. ഷാജഹാനെ  ഇങ്ങനെയൊരു അതിനൂതന കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ, പോക്കറ്റിലൊതുങ്ങുന്ന Fit Navy കൊണ്ടുനടക്കാനും, ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്. 

വീടിനകത്തോ പുറത്തോ, പാർക്കിലോ, എവിടെ വേണമെങ്കിലും ഇത് കൊണ്ടുപോകാനും ഉപയോഗിക്കാനും കഴിയും. വീടിൻറെ വാതിലിൽ വരെ ഫിക്സ് ചെയ്തു ഉപയോഗിക്കാൻ പറ്റുമെന്ന പ്രയോജനം കൂടി ഇതിനുണ്ട്, എന്നതുതന്നെയാണ് ഇതിൻറെ പ്രത്യേകത.

നമ്മുടെ ശരീരം പരമാവധി ഉപയോഗിച്ച് ശരീരത്തിൻറെ ഭാരം  ഉപയോഗിച്ച് തന്നെയാണ് ഇതിൽ പരിശീലനം നടത്തേണ്ടത് എന്നതാണ് ഈ ഉപകരണത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. എവിടെ  എങ്ങനെയൊക്കെ ഫിക്സ് ചെയ്ത്  ഉപയോഗിക്കാം എന്നതിനെക്കുറിച്ചൊക്കെയുള്ള വിശദമായ കാര്യങ്ങൾ ബ്രോഷറുകളിലും വീഡിയോ വഴിയും കസ്റ്റമർ കെയർ മുഖേനയും മനസ്സിലാക്കാൻ പറ്റുമെന്നുള്ളതാണ് കമ്പനി നൽകുന്ന ആനുകൂല്യങ്ങൾ. 

വെറും Rs.2499 രൂപയ്ക്ക് ഇത് സ്വന്തമാക്കാൻ പറ്റുമെന്നത്‌ ആശ്വാസമുളവാക്കുന്ന സംഗതിയുമാണ്.

കൂടാതെ നടുവേദനയും മറ്റു ഇടുപ്പ് വേദനകളും അനുഭവിക്കുന്നവർക്ക് മികച്ച പരിശീലനം നൽകാൻ വേണ്ടിയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൻറെ എതിർവശമുള്ള ഓറിസ് ടവറിൽ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇനി കോഴിക്കോട് വരാൻ പറ്റാത്തവർക്ക് ഇതിൻറെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാൽ ഉപകരണങ്ങൾ വീട്ടിൽ കൊണ്ടുവന്നു സ്ഥാപിച്ചു തരികയും പരിശീലനം ലഭിച്ച ട്രെയിനർമാരുടെ സേവനങ്ങൾ ലഭിക്കുകയും ചെയ്യും.

ഏവർക്കും ആരോഗ്യപൂർണമായ ശരീരത്തോടൊപ്പം തന്നെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു നല്ല ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്ന ഉറച്ച വിശ്വാസമാണ് ഇത്തരമൊരു ആശയത്തിൻറെ പ്രസക്തി വരും കാലഘട്ടങ്ങളിൽ പ്രസക്തമാക്കുന്നത്.

“ലോകാസമസ്താ സുഖിനോഭാവന്തു:” എന്ന ആപ്തവാക്യത്തെ അക്ഷരംപ്രതി ഊട്ടിയുറപ്പിക്കുകയാണ് ഈ നൂതന സംരംഭം.

പുതുവത്സരം പ്രമാണിച്ചുള്ള മികച്ച ഓഫറുകളും നിങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

https://www.fitnavy.in
കൂടുതൽ വിവരങ്ങൾക്ക് : +91 7902801053

Previous articleശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി
Next articleമഹത്തായ ഭാരതീയ അടുക്കള
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

LEAVE A REPLY

Please enter your comment!
Please enter your name here