Sharing Experience

Photo-Prem

നിങ്ങൾ പെട്ടൊന്നൊരുദിവസം മരിക്കുന്നു. നിങ്ങളുടെ ഏത് ഫോട്ടോ ആയിരിക്കും മാലയിട്ട് വീട്ടിലെ ചുമരിൽ സൂക്ഷിക്കുക, ആളുകൾ Whatsappൽ RIP status ഇടുക, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആദരാഞ്ജലി അർപ്പിച്ചു ഏത് ഫോട്ടോ ആയിരിക്കും പോസ്റ്റ് ചെയ്യുക. തപ്പി നോക്കുമ്പോൾ ഒരു രണ്ടോ മൂന്നോ വർഷം മുമ്പത്തെ ഫോട്ടോയോ ചിലപ്പോൾ അതിലും പഴയ ഒരു ഫോട്ടോയോ ലഭിക്കുമ്പോൾ അതായിരിക്കില്ലേ തിരഞ്ഞെടുക്കുക. അപ്പോഴേക്കും നിങ്ങളെത്ര മാറിയിട്ടുണ്ടാകും. പലരുടെയും Birthday wish ചെയ്യാൻ ഒരു ഫോട്ടോ തപ്പുമ്പോൾ ഒരു നല്ല ഫോട്ടോ പോലും ലഭിക്കാറില്ല. ചിലപ്പോൾ ആരുടെയെങ്കിലും കൂടെ നിന്ന ഫോട്ടോ Cut ചെയ്ത് ഇടേണ്ടിവരാറുണ്ട്. അത് ചിലപ്പോൾ അത്ര തെളിവുള്ളതും ആയിരിക്കില്ല.

ഏറ്റവും പുതിയ ഒരെണ്ണം ഒറ്റയ്ക്കുള്ളത് കുറച്ചു ഭംഗിയുള്ള ഫോട്ടോ എടുത്തു വയ്ക്കാൻ തോന്നിയിട്ടില്ലേ. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഏറ്റവും പുതിയ പ്രൊഫൈൽ പിക്ചർ നിങ്ങൾക്ക് update ചെയ്ത് ഇട്ടാൽ എന്ത് നഷ്ടമാണ് ഉണ്ടാവുക. ജനിക്കുമ്പോൾ ആഘോഷമാക്കുന്നത് പോലെ മരണത്തെയും ആഘോഷമാക്കട്ടെ എന്ന തത്വചിന്തയൊന്നും നടത്താൻ ഞാൻ ഈ നിമിഷത്തിൽ ആഗ്രഹിക്കുന്നില്ല. എങ്കിലും പ്രീയപ്പെട്ടവരും അടുപ്പക്കാരും എന്തായാലും ചെയ്യുമെന്ന് ഉറപ്പുണ്ട്. കാരണം നമുക്ക് മുന്നേ മരണപ്പെട്ടവരുടെയൊക്കെ ആഘോഷങ്ങൾ നമ്മൾ കണ്ടതാണല്ലോ.

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്. ജനിച്ചു കഴിഞ്ഞാൽ മരിക്കണമെന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്ന് അവർക്കറിയാം. നമുക്കും അറിയാം. പക്ഷെ മരണത്തെ ഇത്രയും മനോഹരമായി പ്ലാൻ ചെയ്തുവയ്ക്കുന്ന എത്രപേരുണ്ട്. ഒരു പെൺകുട്ടി ജനിച്ചാൽ എന്നോ നടക്കേണ്ടുന്ന വിവാഹത്തെക്കുറിച്ചു ആധിപൂണ്ട് സ്വർണവും പണവും സമ്പാദിക്കുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ട്. ഉറപ്പുണ്ടോ ആ കല്യാണം കൂടാൻ അവർക്കാകുമെന്ന്..!!

ഇത് വായിച്ചു ടെൻഷനൊന്നും അടിക്കണ്ട. വേഗം പോയി നല്ലൊരു ഫോട്ടോ എടുത്തുവെച്ചോളൂ ട്ടോ…!!

2019 ഗോവ ഫിലിം ഫെസ്റ്റിവലിൽ Photo-Prem എന്നൊരു മറാത്തി സിനിമ കണ്ടിറങ്ങുമ്പോൾ ഏറെ ചിന്തിപ്പിച്ചൊരു വിഷയമായിരുന്നു നമ്മുടെ ഏറ്റവും പുതിയ ചിരിക്കുന്ന മുഖമുള്ളൊരു ഫോട്ടോ എടുത്തുവയ്ക്കേണ്ട ആവശ്യകത വിരൽ ചൂണ്ടുന്നൊരു സിനിമയായിരുന്നു അത്.

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ, ഒരു വീട്ടമ്മയായ മായ് മനസ്സിലാക്കുന്നു, ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും മരണപ്പെട്ടയാളുടെ ഫോട്ടോ അയാളുടെ / അവളുടെ ഓർമ്മയ്ക്കായി ഇടാൻ ആഗ്രഹിക്കുന്നു. അവൾ ഫോട്ടോഫോബിക് ആയതിനാൽ, അവളുടെ പിന്നിൽ സ്ഥാപിക്കാൻ നല്ലൊരു ചിത്രമില്ലെന്ന് അവൾ മനസ്സിലാക്കുന്നു. ഒരു ചിത്രമില്ലാതെ അവളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ വരും തലമുറകൾ അവളെ മറന്നേക്കാമെന്ന് ഇത് ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. ക്യാമറയെക്കുറിച്ചുള്ള അവളുടെ ഭയം മറികടന്ന് ഒരു നല്ല ചിത്രം നേടാനുള്ള അന്വേഷണത്തിലാണ് അവൾ.

Cast: Amita KhopkarNeena KulkarniVikas Hande

Crew: Aditya Rathi (Director)Gayatri Patil (Director)Kedar Phadke (Director of Photography)

Genres: Drama

©മോഹൻദാസ് വയലാംകുഴി

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here