Sharing Experience

അവയവദാനം

✍️ലേഖനം : കീർത്തി ജ്യോതി

ജീവിച്ചിരിക്കെയോ മരണാനന്തരമോ ഒരാൾക്ക് ജീവൻ ദാനം ചെയ്യുക ഏന്നതിനപ്പുറം നന്മ മറ്റെന്താണുള്ളത്. അവയവദാനത്തെക്കുറിച്ചുള്ള വാർത്തകൾ അത്രയും കൗതുകത്തോടെ നമ്മൾ കേട്ടിരിക്കുമ്പോൾ നമ്മളിൽ പലർക്കും അതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നതല്ലേ വാസ്തവം… എന്താണ് ചെയ്യേണ്ടതെന്നോ ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാമെന്നോ അതിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്നോ നമുക്കറിയില്ല.

എന്താണ് അവയവദാനം?

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

ഇനി എന്താണ് മസ്തിഷ്ക്കമരണം?

അമിത രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കത്തിലെ കോശങ്ങൾക്ക് സ്ഥിരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കമരണം. മരണത്തിന്റെ പര്യായമായാണ് മസ്തിഷ്ക മരണത്തെ കണക്കാക്കുന്നത്. അതായത് മസ്തിഷ്ക മരണം സംഭവിച്ച രോഗി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല. വിവിധ കാരണങ്ങളാൽ തലച്ചോറിലെ കോശങ്ങളുടെ ശക്തമായ ക്ഷതം, അമിതമായ രക്ത സ്രാവം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ ഇവയാണ് മസ്തിഷ്ക മരണത്തിന്റെ പ്രധാന കാരണങ്ങൾ. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തി നിയമപരമായും വൈദ്യശാസ്ത്രപരമായും മരിച്ചുകഴിഞ്ഞിരിക്കും.

ശ്വാസോച്ഛാസം, രക്തചംക്രമണം, മസ്തിഷ്ക പ്രവർത്തനം എന്നിവയുടെ സമ്മിശ്രമായ നിശ്ചലാവസ്ഥയെയാണ് മരണമായി കണക്കാക്കുന്നത്. ഇതിൽ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തനം സ്ഥിരമായി നിലയ്ക്കുന്ന അവസ്ഥയാണ് മസ്തിഷ്ക മരണം. മസ്തിഷ്കത്തിനേറ്റ ഗുരുതര പരിക്കുകൾ, മസ്തിഷ്കാഘാതം, മസ്തിഷ്കത്തെ ബാധിച്ച അസുഖങ്ങൾ മൂലമോ മസ്തിഷ്കത്തെ പൂർവസ്ഥിതിയിലേക്കു കൊണ്ടുവരാനാകാത്ത അവസ്ഥയും ശ്വസനശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥയും സംഭവിക്കുമ്പോഴാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്.

മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് തുടങ്ങിയവ വെന്റിലേറ്ററിന്റെ സഹായത്തോടെ ഏറെ നാൾ നിലനിർത്താനാകും.

ഇങ്ങനെ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മറ്റ് പലരിലേക്കും മാറ്റി വയ്ക്കാനാകും.

ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?

  1. വൃക്ക/കിഡ്നി: സ്വീകർത്താവിൽ നിന്ന് മാറ്റി വയ്ക്കുന്ന വൃക്കകൾക്ക് ഏകദേശം 9 വർഷം വരെ ധാതാവിന്റെ ജീവൻ നിലനിർത്താൻ കഴിയും എന്നാണ് പൊതുവെ കണക്കുകൾ പറയുന്നതെങ്കിലും അതിന്റെ ആയുർദൈർഘ്യം മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഒരു കിഡ്നിയെ ബാധിക്കുന്ന അസുഖം വളരെ പെട്ടന്ന് തന്നെ രണ്ടാമത്തെതിനെയും ബാധിക്കുന്നു എന്നതിനാൽ ധാതാക്കൾ ഏറെയുള്ളതും ഈ ഒരവയവധാനത്തിനാണ്. ജീവിച്ചിരിക്കെ തന്നെ ആരോഗ്യവാനായ ഒരാൾക്ക് ഒരു കിഡ്നി ദാനം ചെയ്യാവുന്നതാണ്.
  2. കരൾ : ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ ശരീരത്തിലെ രാസ പരീക്ഷണശാല എന്നുകൂടി അറിയപ്പെടുന്നു. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദാഹനപ്രക്രിയയ്ക്ക്ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്‌.മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന്‌ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല.
  3. ഹൃദയം: മനുഷ്യശരീരത്തിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പേശീ നിർമ്മിതമായ ഒരവയവമാണ് ഹൃദയം.
    ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പു ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ധർമ്മം. ധാതാവിന്റെ ശരീരത്തിൽ നിന്നും വേർപെട്ട ശേഷം ഒരു ഹൃദയം ഏകദേശം 4 മുതൽ 6 മണിക്കൂർ വരെ പ്രവർത്തനക്ഷമമായിരിക്കും.
  4. ശ്വാസകോശം: ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ശ്വാസകോശം. വാരിയെല്ലുകൾക്കിടയിലെ പ്രത്യേക അറയിലാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. ശ്വാസകോശം ഒറ്റയ്ക്കോ അല്ലെങ്കിൽ രണ്ടും തന്നെയോ ദാനം ചെയ്യാം. ജീവിച്ചിരിക്കെ തന്നെ ഒരാൾക്ക് ശ്വാസകോശത്തിന്റെ ലോബുകൾ ദാനം ചെയ്യാവുന്നതാണ്. പുനർജീവനമില്ലെങ്കിലും ഇത് ധാതാവിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല. വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (Lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.
  5. പാൻക്രിയാസ്: അധികം കേട്ടുകേൾവിയില്ലാത്ത ഒന്നാണ്‌ പാൻക്രിയാസ് മാറ്റി വയ്ക്കൽ. ജീവിച്ചിരിക്കെ തന്നെ ഒരാൾക്ക് പാൻക്രിയാസിന്റെ ഒരു ഭാഗം ദാനം ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിക്കുന്ന പക്ഷം അനുയോജ്യമായ രോഗികളിലേക്ക് പാൻക്രിയാസ് മാറ്റി വയ്ക്കാം.
  6. കുടൽ: മരണാനന്തരം കുടൽ മറ്റൊരാളിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. വളരെ വിരളമായി മാത്രം ജീവിച്ചിരിക്കെയും കുടലിന്റെ ചെറിയൊരു ഭാഗം മാറ്റി വയ്ക്കാറുണ്ട്.

ഈ അവയവങ്ങളെ കൂടാതെ കോർണിയ, സ്കിൻ, അസ്ഥികൾ, ലിഗ് മെന്റ്, ഹൃദയത്തിന്റെ വാൽവുകൾ എന്നിങ്ങനെയുള്ള കലകളും ദാനം ചെയ്യാം.

അവയവദാനം പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന്- ജീവിച്ചിരിക്കെ തന്നെ അവയവങ്ങൾ ദാനം ചെയ്യുക, രണ്ട്- മരണാനന്തരം. സാധാരണയായി കരൾ, വൃക്ക എന്നീ അവയവങ്ങളാണ് ജീവിച്ചിരിക്കെ മാറ്റി വയ്ക്കാറുള്ളത്. കരളിന്റെ പുനർജീവന ശേഷിയും ഒരു വൃക്കയുടെ പ്രവർത്തനം കൊണ്ടു തന്നെ ആരോഗ്യം നിലനിർത്താം എന്നതുമാണ് ഇത്തരം കാര്യങ്ങൾ സാധ്യമാക്കുന്നത്.

അവയവദാനത്തിനായുള്ള തയ്യാറെടുപ്പുകൾ.

ജീവിച്ചിരിക്കെ അവയവദാനത്തിനായി ഒരാൾ ആദ്യം ചെയ്യേണ്ടത് അവയവദാനത്തിനായുള്ള മെഡിക്കൽ ടെസ്റ്റുകളാണ്‌. ആരോഗ്യപരമായ മറ്റു ബുദ്ധിമുട്ടുകൾ ഇല്ല എന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്ന പക്ഷം ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ ശരീരത്തിൽ നിന്നും വേർപെടുത്താം. തുടർന്ന് രാസലായനികളിൽ സൂക്ഷിക്കുന്ന അവയവങ്ങൾ മറ്റൊരാളിലേക്ക് ശസ്ത്രക്രിയ വഴി കൂട്ടിച്ചേർക്കാം.

മസ്‌തിഷ്‌കമരണം സംഭവിക്കുന്ന പക്ഷം അയാളുടെ കുടുംബത്തിന്റെ സമ്മതപ്രകാരം മാത്രമേ അവയവദാനം സാധ്യമാകൂ. എല്ലാ അവയവങ്ങൾക്കുമുള്ള അനുയോജ്യമായ സ്വീകർത്താക്കളെ ലഭിക്കുന്നത് വരെ ഒരുപക്ഷെ മസ്തിഷ്ക്കമരണം സംഭവിച്ച വ്യക്തിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താം. അതിനു ശേഷം ദാതാവിന്റെ ശരീരം കുടുംബത്തിന് വിട്ടു നൽകുന്നു.

നിങ്ങൾക്കും പങ്കുചേരാം.

നിങ്ങൾ അവയവദാനത്തിന് തല്പരരാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്ത് രജിസ്റ്റർ ചെയ്യുക. അവയവദാനത്തിന് ഞാൻ തയ്യാറാണെന്ന് കാണിക്കുന്ന ഒരു കാർഡ് നിങ്ങൾക്ക് ദിവസങ്ങൾക്കകം ലഭിക്കും. പക്ഷെ ഇതൊരിക്കലും ഒരു ഔദ്യോഗിക രേഖയായി കണക്കാക്കപ്പെടുന്നില്ല. നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഏറ്റവും പ്രിയപ്പെട്ടവരെ അറിയിക്കുക. നിങ്ങൾ അവയവദാനത്തിന് താത്പര്യപ്പെടുന്നു എന്നു കാണിക്കുന്ന ഒരു രേഖയാണിത്. ഏറ്റവുമാദ്യം ചെയ്യേണ്ടത് നിങ്ങളുടെ കുടുംബത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുക എന്നതാണ്. കാരണം മസ്തിഷ്ക്കമരണം സംഭവിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതപത്രമില്ലാതെ അവയവദാനം സാധ്യമല്ല. എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പ്രിയപ്പെട്ടവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. നിങ്ങളുടെ സമ്മതത്തിനുമപ്പുറം നിങ്ങളുടെ മരണാനന്തരം കുടുംബത്തിന്റെ സമ്മതമില്ലാതെ അവയവദാനം തീർത്തും പ്രായോഗികമല്ല. അതുകൊണ്ട് ഏറ്റവും പ്രിയപ്പെട്ടവരോട് പറയുക എന്നത് തന്നെയാണ് ആദ്യം വേണ്ടത്‌.

അവയവദാനം സാധ്യമാകാത്ത അവസ്ഥ ഉണ്ടോ എന്ന സംശയം ഉണർന്നേക്കാം. പൊതുവെ അവയവദാനത്തിന് തടസ്സങ്ങൾ ഒന്നുമില്ല. ഏതു പ്രായത്തിലും ഒന്നോ രണ്ടോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും. പക്ഷെ കാൻസർ , HIV ബാധിതർക്ക് അവയവദാനത്തിന് തടസ്സങ്ങളുണ്ട്. പക്ഷെ ഒരു HIV പോസറ്റീവ് ആയ വ്യക്തിക്ക് മറ്റൊരു HIV പോസറ്റീവ് വ്യക്തിക്ക് അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ് എന്നതും ഇതിന്റെ നന്മ വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് ഒരു അവശ്യ വൈറോളജി സ്ക്രീനിംഗ്‌ നടത്തുന്നതാണ് ഉത്തമം. ധാതാവിൽ നിന്ന് രോഗങ്ങൾ പകരാതിരിക്കാൻ ഇത് ഉപകരിക്കും.

നിർഭാഗ്യവശാൽ പൊതുജങ്ങൾക്കുള്ള അറിവില്ലായ്മ കൊണ്ടു മാത്രം ഇന്ത്യയിൽ അവയവദാനം അത്ര വ്യാപകമല്ല. പ്രതിവർഷം നടക്കുന്ന മസ്‌തിഷ്‌ക്ക മരണത്തിന്റെ തോത് 1.5 ലക്ഷം ആണെങ്കിലും അവയവദാനത്തിന് ആവശ്യമായ അവയവങ്ങൾ ലഭിക്കുന്നില്ല എന്നത് തന്നെയാണ് ദുഃഖകരം. ആളുകൾ മുൻവിധി പ്രകാരം നോക്കിക്കണ്ട് ഇതിന്റെ നന്മ കാണാതെ പോകുന്നു എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. നമുക്ക് ശേഷം നമ്മളിലൂടെ പലരും ജീവിക്കുമെങ്കിൽ അതില്പരം സന്തോഷം മറ്റൊന്നുണ്ടോ. ജീവൻ നൽകാനും ജീവനെടുക്കാനും ദൈവതുല്യമായ ശക്തിക്കു മാത്രമേ കഴിവുള്ളു എന്ന് നമ്മൾ വിശ്വസിക്കുമ്പോൾ, നമ്മളിലൂടെ മറ്റൊരാൾക്ക് ജീവൻ തിരിച്ചു കിട്ടുമ്പോൾ നമ്മളും കുഞ്ഞു ദൈവങ്ങളാവില്ലേ… ഇന്ന് തന്നെ നമ്മൾക്ക് തീരുമാനിച്ചുകൂടെ ഇത്തരമൊരു നന്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന്. മലയാളക്കരയിലെ അതിജീവനത്തിന്റെ കഥകൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ നമ്മളിൽ അവയവദാനമെന്ന ഒന്നും കൂടെ നമുക്കിന്ന് തുന്നിച്ചേർക്കാം. നന്മ പരത്തുന്ന ഒരുപാട് കുഞ്ഞു ദൈവങ്ങൾ ഇനിയുമൊരുപാട് പേർക്ക് ജീവൻ നൽകട്ടെ.. അക്കമിട്ട് നിരത്താൻ ഒരുപാടുണ്ടെങ്കിലും ഇതെഴുതുമ്പോൾ ഏറ്റവുമൊടുവിൽ അവയവദാനത്തിലൂടെ എട്ടു പേരുടെ ജീവൻ കാത്ത അനുജിത്തിനെ സ്നേഹത്തോടെ ഓർക്കാതെ വയ്യ!

രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ കയറുക.
https://www.organindia.org

കീർത്തി ജ്യോതി

Yogihttps://yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

നീയില്ലായ്‌മ

ദുർബലമായ ചിന്തകളുടെ താളം തെറ്റിയ ഇടവേളകളിലെവിടെയോ നീയെന്ന വസന്തം പിന്നെയുമെന്നെ കൊടും വേനലിന്റെ ശൂന്യതയിലേക്ക് തള്ളിയിടുന്നു.

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

Popular Categories

Comments

  1. Your method of explaining everything in this paragraph is genuinely fastidious, all be capable of without difficulty kknow it, Thanks a lot. Carlotta Garwin Stuart

  2. Everything is very open with a clear explanation of the challenges. It was definitely informative. Your site is extremely helpful. Thanks for sharing. Carrissa Perkin Lanford

LEAVE A REPLY

Please enter your comment!
Please enter your name here