Sharing Experience

കൊന്നുകളയാനുള്ളതല്ല നമ്മുടെ പെൺകുട്ടികളെ; വിവാഹം കച്ചവടമല്ല

ലേഖനം : സാറ സുൽക്കുന്റെ

രാവിലെതൊട്ട് നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് അഞ്ചലിലെ യുവതിയുടെ ദുരൂഹമരണം.
പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ തക്കവണ്ണം ക്രൂരനായ ഒരു പുരുഷന്റെ ഭാര്യാപദം ജീവിതത്തിലേറ്റിയ പെണ്ണ്..!!

അടൂരിലെ ഭർതൃവീട്ടിൽ അണലിയുടെ കടിയേറ്റ് തലനാരിഴയ്ക്ക് ജീവിത്തിലേക്ക് തിരിച്ചുവന്ന്, അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിൽ കഴിയുമ്പോൾ മൂർഖന്റെ കടിയേറ്റ് കൊല്ലപ്പെട്ടു..!!
ഭർത്താവിന്റെ കുബുദ്ധിയിൽ ജീവിതം ഹോമിക്കപ്പെട്ടവൾ..!!

അയാളെന്തിനായിരിക്കണം ഈ ക്രൂരകൃത്യം ചെയ്തത് എന്ന് ചിന്തിക്കുന്നതിനേക്കാൾ ഓരോ പെണ്ണിന്റെയും ജീവിതം വിവാഹത്തിന് ശേഷം എങ്ങനെയെന്ന് ചിന്തിക്കേണ്ടത് എല്ലാ കാലഘട്ടത്തിലെയും എന്ന പോലെ ഇപ്പോഴും ആവശ്യം തന്നെയാണ്.

ഒരു പെൺകുട്ടി ജനിച്ചുകഴിഞ്ഞാൽ ലക്‌ഷ്യം വിവാഹമാണ് /അന്യവീട്ടിൽ/ ഭർത്താവിന്റെ വീട്ടിൽ കഴിയേണ്ടവളാണ് എന്നൊക്കെയുള്ള ചിന്തകൾ പഠിപ്പിക്കുന്നിടത്ത് തന്നെയാണ് പെൺകുട്ടികൾ ദുർബലരാക്കപ്പെടുന്നത്.

‘ഭർത്താവിന്റെ വീട്ടിൽ ചെന്നാൽ പാചകം ചെയ്യണം, അതിനായി പാചകം പഠിക്കണം. കല്യാണം കഴിച്ചാൽ പിന്നെ കോളേജിൽ പഠിക്കാൻ പോകാൻ പറ്റില്ല. കല്യാണം കഴിയുന്നതോടെ വീട്ടിലടങ്ങി ഇരിക്കണം. പിന്നെ ഭാര്യ മാത്രമാണ്..!’
ഇങ്ങനെയുള്ള ‘പരമ്പരാഗത ദുർചിന്തകൾ ഇന്നും ഭൂരിഭാഗം മാതാപിതാക്കളുടെ മനസിലും ഉള്ളിടത്തോളം കാലം മേൽപ്പറഞ്ഞ അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

ചില അവസ്ഥകളിങ്ങനെയാണ്

🔰ഇഷ്ടപ്പെടുന്ന പുരുഷനെ വിവാഹം ചെയ്യാൻ അനുവദിക്കാത്ത തങ്ങളുടെ ‘സാമൂഹിക അന്തസ്സ്’ നോക്കിമാത്രം വിവാഹക്കച്ചവടങ്ങൾ നടത്തുന്ന പ്രവണത!

🔰കഴിയാവുന്നതിലത്ര സ്വത്തുക്കൾ ഭർത്താവിന് സ്ത്രീധനമായി നൽകി വിവാഹമുറപ്പിക്കുന്ന സാമൂഹികാവസ്ഥ.

🔰പെൺകുട്ടിയുടെ പേരിൽ എന്തെങ്കിലും ഇൻവെസ്റ്റ്മെന്റ് ചെയ്യാതെ പൊങ്ങച്ചം കാട്ടി വിവാഹം നടത്തുന്ന രീതി.

🔰ജാതിയും മതവും മുൻഗണനയ്‌ക്കെടുത്ത് സന്തോഷത്തെയും സമാധാനത്തെയും ഹിംസിക്കുന്ന അവസ്ഥ.

ഒരു പെൺകുട്ടി ഭർതൃഗൃഹത്തിൽ പീഡിപ്പിക്കപ്പെട്ടാൽ തിരിച്ചവളെ അഭിമാനത്തോടെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുവന്നു സംരക്ഷിക്കുന്നതിന് പകരം “അയ്യോ! കെട്ടിക്കഴിഞ്ഞാൽ വീട്ടിൽ തിരിച്ചു വന്നു നിൽക്കുന്നത് ഞങ്ങൾക്കൊക്കെ നാണക്കേടാണ്. എല്ലാം ശരിയാകും. തിരിച്ചു പോകൂ”എന്ന രീതി പൊതുവെ നിലനിൽക്കുന്നിടത്ത് സമൂഹം എങ്ങനെ മാറാനാണ്..!!

“വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് നിന്റെ വീട്” എന്ന് പറഞ്ഞുകൊടുക്കുന്നിടത്ത് എന്തുണ്ടായാലും നിന്നെ ഞങ്ങൾ സംരക്ഷിക്കും എന്നൊരുറപ്പ് കൂടെ കൊടുക്കാൻ തക്കവണ്ണം മാതാപിതാക്കൾ മാറേണ്ടിയിരിക്കുന്നു.

എന്റെ വീട് എന്നൊരു സങ്കല്പം തന്നെയില്ലാതാകുന്ന ഒരുപാട് വിവാഹിതരായ സ്ത്രീകളുണ്ട്. ജീവിക്കുന്നത് ‘ഭർത്താവിന്റെ വീട്ടിൽ’ കല്യാണം കഴിഞ്ഞാൽ ‘ജനിച്ചുവളർന്ന വീടും’ വീടല്ലാതാകുന്നു!! അങ്ങനെ ബന്ധപ്പെട്ട ഈ രണ്ടുവീടുകളും ഇല്ലാതാകുന്ന അവസ്ഥയിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ അത്തരം സ്ത്രീകൾക്ക് വേണ്ടി ഒരു സംവിധാനവും ഒരുക്കിയിട്ടില്ല താനും!!

നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള സ്ത്രീവിഷയങ്ങൾ പരിഹരിക്കപ്പെടാൻ ഒരു പുതിയ പരിഹാരം തന്നെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

🔴ഗാർഹിക പീഡനം അനുഭവിക്കുന്ന, വരുമാനമില്ലാത്ത ഒരു സ്ത്രീയ്ക്ക് എന്ത് സംരക്ഷണമാണ് ഇന്ത്യയിൽ നൽകുന്നത്?🔴

നിയമങ്ങൾ അപ്ഡേറ്റഡ് ആകുന്നിടത്ത് ഈ വിഷയങ്ങൾ ഉയർത്തിയെടുക്കേണ്ടത് മറ്റാരേക്കാളും സ്ത്രീയുടെ തന്നെ ആവശ്യമാണ്.

ഗാർഹികപീഡനം അനുഭവിക്കുന്ന സ്ത്രീ മറ്റെങ്ങും പോകാൻ കഴിയാതെയാണ് അതേ വീട്ടിൽ പിന്നെയും സഹിച്ചു കഴിയേണ്ടിവരുന്നത്.

സുരക്ഷിതരായിരിക്കുന്ന, സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകൾക്ക് വാദങ്ങൾ നിരത്താനുള്ള കുറിപ്പല്ല ഇത്. ഇതുപോലെയും അനേകർ പുഞ്ചിരിച്ചുകൊണ്ട് കഷ്ടങ്ങളെ നേരിടുന്നുണ്ടെന്ന് മനസിലാക്കുക!

നിർദ്ദേശിക്കാവുന്ന പരിഹാരങ്ങൾ

✅ ഭൂതകാലത്തിന്റെ സാഹചര്യത്തിൽ നിന്ന് എല്ലാമേഖലകളിലും ഒരുപാട് വളർച്ച നേടിയിരിക്കുന്ന ഇന്നത്തെ കാലത്ത് ചിന്തകളെ പുരോഗമനത്തിലേക്ക് നയിക്കുക.

✅ ഞാൻ ജീവിക്കുന്നത് എനിക്കും കൂടിയാണെന്നുള്ള ബോധം സ്വയം വളർത്തുക. മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുക.

✅നമ്മുടെ പെൺകുട്ടികളോട് ജീവിതലക്ഷ്യം വിവാഹത്തിൽ അവസാനിക്കുന്നില്ലെന്ന് പറഞ്ഞുപഠിപ്പിക്കുക.

✅ ഓരോ കുഞ്ഞിനും വീടിനുള്ളിൽ അവരവരുടെ സ്ഥാനങ്ങൾ നൽകുക

✅വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യങ്ങളാകണമെന്ന് പഠിപ്പിക്കുക.

✅ മാതാപിതാക്കൾ എന്ന നിലയിൽ പഠിപ്പിക്കുന്ന കാര്യങ്ങളിലാണ് നാളെ ഒരു കുട്ടിയുടെ പെരുമാറ്റം അടിസ്ഥാനമാക്കിയിട്ടുള്ളത് എന്ന് മറന്നുപോകാതിരിക്കുക.

✅സർക്കാർ സംവിധാനങ്ങളിൽ ഗാർഹിക പീഡനമനുഭവിക്കുന്ന വിവാഹിതരായ സ്ത്രീകൾക്കുള്ള സംരക്ഷണം താമസസൗകര്യങ്ങളായും ജോലിയായും ഉറപ്പു വരുത്തുക.

നോക്കുക,

സ്ത്രീ വീട്ടിലൊതുങ്ങിയിരുന്നു ഭക്ഷണം പാചകം ചെയ്യുകയും പുരുഷൻ വീടിനു പുറത്തിറങ്ങി ജോലിചെയ്തു വരുമാനം കണ്ടെത്തുകയും ചെയ്തിരുന്ന പഴയകാലത്തെയും ഇന്നത്തെയും സാഹചര്യങ്ങൾ ഒരുപാട് വ്യത്യാസമുണ്ട്.

‘സമൂഹം നമ്മളെപ്പറ്റി എന്ത് ചിന്തിക്കുമെന്നുള്ള പല്ലവി മറന്നേക്കുക!! കാരണം നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്. നമ്മൾ സ്വയം സ്നേഹിക്കാത്തിടത്ത് മറ്റുള്ളവരെ സ്നേഹിക്കാനോ കരുതാനോ നമുക്കാവില്ല.

പ്രതിരോധത്തിന്റെ ശബ്ദം ഇനി ഓരോ വീടുകളിലും ഉണ്ടാകട്ടെ!!

കൊന്നുകളയാനുള്ളതല്ല നമ്മുടെ പെൺകുട്ടികളെ; വിവാഹം കച്ചവടമല്ല.

സാറ സുൽക്കുന്റെ

https://www.facebook.com/profile.php?id=1745272960

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here