Sharing Experience

How to Make Money Blogging Repository

പുതിയതായി ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം വ്ലോഗ് തുടങ്ങിയവർക്കും, തുടങ്ങാൻ പോകുന്നവർക്കും വായിക്കാൻ.

വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ റീച് കിട്ടാൻ ശ്രദ്ധിക്കേണ്ട പൊടികൈ

  1. വീഡിയോ എന്താണ് എന്നതിനെക്കുറിച്ചുള്ള കുഞ്ഞു description കൊടുക്കുക.
  2. സിനിമ ആണെങ്കിൽ സിനിമയുടെ പേര്, സംവിധായകന്റെ പേര്, പ്രധാന താരങ്ങളുടെ പേര്, പ്രശസ്തരായ ടെക്നിഷ്യൻസ് ഉണ്ടെങ്കിൽ അവരുടെ പേര് description ൽ ഉൾപ്പെടുത്തുക.
  3. കമ്പ്യൂട്ടർ വഴി upload ചെയ്യുന്നുണ്ടെങ്കിൽ proper Thumbnail set ചെയ്യുക, ബന്ധപ്പെട്ട വ്യക്തികളെ Tag ചെയ്യുക.
  4. Hash Tag 5ൽ കൂടരുത്. പ്രധാനപ്പെട്ട വ്യക്തികളുടെ പേര്, സിനിമയുടെ പേര് Hash Tag ൽ ഉൾപ്പെടുത്തിയാൽ ആ വ്യക്തികളെയോ സിനിമയെയോ search ചെയ്യുന്നവർക്ക് ഈ വീഡിയോ ലഭിക്കും.
  5. നിങ്ങൾ use ചെയ്യുന്ന എല്ലാ പേരുകളും ഗൂഗിൾ നോക്കി ഉറപ്പു വരുത്തുക. ഉദാഹരണത്തിന് ബോളിവുഡ് ആക്ടർ ഇർഫാൻ ഖാന്റെ പേര് ഇംഗ്ലീഷിൽ Irrfan എന്നാണ് എഴുതുന്നത്. Irfan എഴുതിയാൽ വേറെയും ഇർഫാൻ ഉണ്ടല്ലോ.
  6. വീഡിയോ Duration പരമാവധി ചുരുക്കിപ്പറഞ്ഞാൽ കാണുന്നവരുടെ എണ്ണം കൂടും.
  7. വീഡിയോ അവതരിപ്പിക്കുമ്പോൾ properties ഉപയോഗിക്കാം. വേണമെങ്കിൽ (ലാപ്പ് ടോപ്പ്, കയ്യിലൊരു പേന, etc). പക്ഷെ, അരോചകമായി തോന്നരുത്.
  8. Simple words ഉപയോഗിക്കുകയും കാണുന്നവരോട് നേരിട്ട് സംവദിക്കുന്ന ഒരു feel ഉണ്ടാക്കുക എന്നതും വീഡിയോ reach കൂട്ടും.
  9. പിന്നെ ഈ ഗൂഗിളും ഫേസ്ബുക്കുമൊക്കെ വേറെ വേറെ മുതലാളിമാരുടെ കമ്പനി ആയതുകൊണ്ട് ഈ ഗൂഗിൾ കമ്പനിയുടെ ലിങ്ക് ഫേസ്ബുക്ക് കമ്പനിയുടെ എവിടെയെങ്കിലും ഒട്ടിച്ചു വെച്ചാൽ അത് വർക്കൗട്ടാകില്ല എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. മറ്റു ലിങ്കുകളും ഇതുപോലെയൊക്കെ തന്നെ.
  10. ഓരോ പ്ലാറ്റ്‌ഫോമിനും അതാതിന്റെ സ്വഭാവം ഉണ്ട്. അതറിഞ്ഞു പെരുമാറിയാൽ മാത്രമേ viewership കിട്ടുള്ളൂ. ഉദാഹരണത്തിന് Helo ആപ്പ് കൂടുതൽ വീഡിയോയും ഇമേജുകളും സപ്പോർട്ട് ചെയ്യുന്നതാണ്, Tiktok വീഡിയോ ആണെങ്കിൽ Instagram ഫോട്ടോയ്ക്കാണ് പ്രാധാന്യം നൽകുന്നത്. Facebook ഇതൊക്കെയും നൽകുന്നുണ്ടെങ്കിലും പലരും വെറുത്ത അവസ്ഥയിലാണ്. 18 നും 30നും ഇടയിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കൾ ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു. മിക്ക സമൂഹ മാധ്യമങ്ങളും ഇപ്പോൾ പരസ്പരം ബന്ധിപ്പിച്ചു ഒരിടത്ത് പോസ്റ്റ് ചെയ്യുമ്പോൾ തന്നെ മറ്റുള്ളവയിലും പോസ്റ്റ് ചെയ്യപ്പെടുന്ന രീതി റീച് കൂട്ടാൻ സഹായിക്കും.

സാധാരണ വാർത്ത വായിക്കുന്നതിൽ നിന്ന് News റൂം തന്നെ കാണിച്ചു വാർത്ത വായിക്കുന്ന രീതി മലയാളത്തിൽ കൊണ്ടുവന്നത് ഒരുപക്ഷെ ഇന്ത്യാവിഷൻ ചാനൽ തുടങ്ങിയപ്പോൾ ശ്രീ നിഗേഷ് കുമാർ ആയിരിക്കാം. അതെന്തായാലും ഒരു പുതിയ വിപ്ലവം തന്നെ സൃഷ്ടിച്ചു. Creativity യും Innovation നും കൈകോർക്കുമ്പോഴാണ് ആദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്നത്.

പറഞ്ഞതൊക്കെ മനസ്സിലായി… ല്ല്യോ…

പുതിയതായി Vlog ആരംഭിച്ച, ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആശംസകൾ.

NB : വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനും കൂടുതൽ Tips നും Consulting Charge ഈടാക്കുന്നതായിരിക്കും😉

©മോഹൻദാസ് വയലാംകുഴി

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here