Sharing Experience

എങ്ങനെയാണ് നിങ്ങൾ ഒരു വ്യക്തിയെ അളന്ന് തിട്ടപ്പെടുത്തുന്നത്…??

ഒരു വ്യക്തിയുടെ ജോലി, സ്വഭാവം (പുറമെ പ്രകടമാകുന്നത്), വസ്ത്രധാരണം, പെരുമാറ്റം, മുതലായ അളവുകോൽ വെച്ചാണോ…!!

ഭാരം അളക്കാൻ ഉപയോഗിക്കുന്നതിനെ ദ്രാവകരൂപത്തിലുള്ളതിനെ അളക്കാൻ പറ്റില്ല, അത് പോലെ വാതകത്തേയും… ഭാരം അളക്കുന്നതിന് പോലും വ്യത്യസ്ത ഉപകരണങ്ങൾ ഉണ്ടെന്നിരിക്കെ അളവുകോലായി ഉപയോഗിക്കുന്നതിന് പോലും വസ്തുവിന്റെ ഘടനയും മറ്റും നോക്കേണ്ടതായി വരുന്നു എന്നുള്ളത് തന്നെ.

പറഞ്ഞു വരുന്നത് നമ്മളോരോരുത്തരുടെയും കാര്യങ്ങൾ തന്നെയാണ്.

സർ ഫ്രാൻസിസ് ഗാൾട്ടൻ എഴുതിയ “The Measurement of Human Abilities” എന്ന പഠനത്തിൽ ഓരോ വ്യക്തിയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും വളരെ നന്നായി വിശദീകരിക്കുന്നുണ്ട്.

ലക്ഷണ ശാസ്ത്രമായ കോടാങ്കി ശാസ്ത്രത്തിൽ ഓരോ വ്യക്തിയുടെയും (ആണിന്റെയും പെണ്ണിന്റെയും) സ്വഭാവം വേറെ വേറെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഒരാളുടെ IQ വും EQ വും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവും ഇല്ലെന്ന് മാത്രമല്ല, പലപ്പോഴും ഒന്ന് കൂടിയാൽ മറ്റൊന്ന് കുറഞ്ഞാണ് കാണപ്പെടുന്നത്.

ഓട്ടിസം ബാധിച്ച കുട്ടികളെയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്, അവരിലെ ചില കഴിവുകൾ ആദ്‌ഭുതപ്പെടുത്തുന്നതാണ്.

Helgi Pall Helgason എന്ന വ്യക്തി ചോദിച്ച ചോദ്യവും അതിന് അതിന് John Plass നൽകിയ മറുപടിയും നോക്കൂ..

I am looking for some quantified estimates of the throughput of the human sensory system, in essence how much information (raw data) is generated (sensed) by the sensory system (or the major modalities) prior to perceptual activities per some unit of time. Is anyone familiar with such work?
-Helgi Pall Helgason

ഇദ്ദേഹത്തിന് പ്രമുഖ Human Psychology വിദക്ദൻ നൽകിയ മറുപടി നോക്കൂ..

Hello Helgi, Your question reminded me of something I’d read in the past, although it may constitute more of a “lead” than a complete answer. In Marcus Reichle’s 2010 article on the default mode network in Trends in Cognitive Sciences, called “Two Views of Brain Function,” he states the following: “It might surprise some to learn that visual information is significantly degraded as it passes from the eye to the visual cortex. Thus, of the unlimited information available from the environment, only about 10^10 bits/sec are deposited in the retina. Because of a limited number of axons in the optic nerves (approximately 1 million axons in each) only ~6×10^6 bits/sec leave the retina and only 10^4 make it to layer IV of V1 [22,23]. These data clearly leave the impression that visual cortex receives an impoverished representation of the world, a subject of more than passing interest to those interested in the processing of visual information [24]. Parenthetically, it should be noted that estimates of the bandwidth of conscious awareness itself (i.e. what we ‘see’) are in the range of 100 bits/sec or less [22,23].” Relevant citations: 22 Anderson, C.H. et al. (2005) Directed visual attention and the dynamic control of information flow. In Neurobiology of Attention (Itti, L. et al., eds), pp. 11–17, Elsevier 23 Norretranders, T. (1998) The User Illusion, Viking 24 Olshausen, B.A. and Field, D.J. (2005) How close are we to understanding v1? Neural. Comput. 17, 1665–1699 Unfortunately, his statement only takes into consideration the visual system. I hope this might be a good start, though. Best regards, John Plass.

ലോകത്തിലെ ഏറ്റവും ക്രൂരനായ വ്യക്തിയെന്നു വിശേഷിപ്പിക്കാവുന്ന അഡോൾഫ് ഹിറ്റ്ലർ ഒരു സസ്യഭുക്കാണെന്നറിയുമ്പോൾ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. കഴിക്കുന്ന ആഹാരത്തിന് പോലും സ്വഭാവവുമായി ഒരു ബന്ധവും ഇല്ല എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ.

നമ്മൾ നൂറ് പേരെ എടുത്താൽ അതിൽ 99 പേരും നല്ലതാണ് ബോധ്യപ്പെട്ടാലും നൂറാമൻ നല്ലതാക്കണമെന്നുണ്ടോ..?
ഇതൊരു നെഗറ്റിവ് ചിന്തയാണെന്നിരിക്കെ 99 പേരും മോശമായാൽ നൂറാമൻ മോശമാകണമെന്നുണ്ടോ..?

Psychological Analysis Report എടുത്താൽ പോലും 50% പോലും സത്യമാകണമെന്നില്ല, കാരണം വളരെ ലളിതം. ‘കക്കാൻ പടിച്ചവന് നിക്കാനും അറിയാം’ എന്നൊരു നാടൻ പറച്ചിലുണ്ട്. ഇത് തന്നെയാണ് ഇവിടെയും കാരണം.

ആധുനീക രീതിയിലുള്ള നുണ പരിശോധന പോലും പലപ്പോഴും പ്രായോഗികമല്ലെന്നിരിക്കെ എങ്ങനെയാണ് ഒരു വ്യക്തിയുടെ മനസ്സ് അളക്കുക..!!

വർഷങ്ങളായി ഒരേ ക്ലാസ്സിൽ, ഒരേ ബഞ്ചിൽ ഒരുമിച്ചിരുന്നു പഠിച്ചവർ പോലും പരസ്പരം മനസ്സിലാക്കാതെ പോകുന്നു. ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കുന്നവരും, വർഷങ്ങളായി ഒരുമിച്ചു ജോലി ചെയ്ത് ഒരേ റൂമിൽ കിടന്നുറങ്ങുന്നവരും പരസ്പരം മനസ്സിലാക്കാതെ പോകുന്നു.

അപ്പോൾ ഒരാളെ മനസ്സിലാക്കാൻ വർഷങ്ങൾ കൂടെയുണ്ടായിട്ടു കാര്യമൊന്നുമില്ല.

വർഷങ്ങൾക്ക് മുമ്പ് മനോരമ പത്രത്തിൽ വന്നൊരു ഇൻവെസ്റ്റിഗേഷൻ ജേണലിസം പരമ്പരയിൽ കേരളത്തിന്റെ വടക്കേ അറ്റത്തെ അതിർത്തിയിൽ ഉള്ള മംഗലാപുരം എന്ന എഡ്യൂക്കേഷൻ ഹബ്ബിൽ നടക്കുന്ന വളരെ ദയനീയമായ കഥകൾ. ഇതിൽ കേരളത്തിൽ നിന്ന് പോയി പഠിക്കുന്ന കുട്ടികളാണ് 98% പേരും.

വീട്ടിൽ പഞ്ചപാവങ്ങളായ ആൺ കുട്ടികളാണ് റാഗിംഗിനും മയക്ക് മരുന്ന് വില്പനക്കും ക്വട്ടേഷനും പോകുന്നത്. പോക്കറ്റ് മണിക്ക് വേണ്ടിയാണ്. പെൺകുട്ടികൾ പ്രണയം നടിച്ചു ആരെങ്കിലും വിളിച്ചാൽ കൂടെ പോകും എന്നിട്ട് മുന്തിയ ഷോപ്പുകളിൽ കയറി വിലകൂടിയ വസ്ത്രങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും വാങ്ങി കാശ് കാമുകനോട് നൽകാൻ പറയും. വലിയ പണി കിട്ടാത്ത രീതിയിൽ തൊട്ടും തലോടാനും നിന്ന് കൊടുക്കുകയും ചെയ്യും.

പലരുടെയും വീട്ടിലെ അവസ്ഥ വളരെ കഷ്ടവും ചിലരുടെ വളരെ നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബവും ആയിരിക്കും.

ഇതിലെ Very Sad Part എന്തെന്നാൽ ഇതിൽ പലരും ഇന്ന് കുടുംബവും കുട്ടി പരാധീനതകളുമായി സമൂഹത്തിന്റെ മുഖ്യധാരയിൽ വളരെ നല്ല സ്ഥാനങ്ങളിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന ഇഷ്ടപ്പെടുന്ന വ്യക്തികളായി ജീവിക്കുന്നു എന്നത് തന്നെ.

പണ്ട് മലയാള സിനിമയിൽ ലൊക്കേഷനിൽ ആളെ നിയന്ത്രിക്കാൻ സ്ഥിരമായി നിൽക്കുന്നുണ്ടായിരുന്ന പല ഗുണ്ടകളും ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ്.

ഇതൊക്കെയും സൂചിപ്പിക്കുന്നത് ആദ്യം പറഞ്ഞത് തന്നെ. ഒരാളെ കൺമുന്നിൽ കാണുന്നത് കൊണ്ടുമാത്രം ആ വ്യക്തിയെ ഒരിക്കലും ഒറ്റയടിക്ക് അളക്കരുത്. ഒന്നും ഒന്നിനും അളവുകോലല്ലെന്നു തിരിച്ചറിയുക.

Yogihttps://yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

നീയില്ലായ്‌മ

ദുർബലമായ ചിന്തകളുടെ താളം തെറ്റിയ ഇടവേളകളിലെവിടെയോ നീയെന്ന വസന്തം പിന്നെയുമെന്നെ കൊടും വേനലിന്റെ ശൂന്യതയിലേക്ക് തള്ളിയിടുന്നു.

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here