Sharing Experience

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

Dr.Curiously Bareh

Dr.Curiously Bareh – Assistant Professor
Ph.D. (NEHU),MA
Department Of Linguistics
School of Comparative Literature
Central University of Kerala, Periya, Kasaragod

ശബ്ദം ഇല്ലാത്ത ഒരു മനുഷ്യൻ ഭാഷാശാസ്ത്ര അധ്യാപകനാവുക എന്നത് ഒരു അത്ഭുതം ആയിരുന്നു. പിന്നീടതൊരു പ്രചോദനമായിമാറി. തോൽക്കാൻ മനസ്സിലാത്തവരെ തോൽപ്പിക്കാൻ ഒരു പരിമിതികൾക്കും കഴിയില്ലായെന്ന് കാണിച്ചു തന്ന മനുഷ്യൻ. വാക്കുകൾ കൊണ്ട് പറഞ്ഞ് തീർക്കാൻ കഴിയുന്ന ഒരനുഭവം ആയിരുന്നില്ല. കഴിഞ്ഞ രണ്ടുവർഷങ്ങൾ ബാരേ സാറും ഭാര്യയും. പരിചയപ്പെട്ടിട്ടുള്ളതിൽ മനസ്സിൽ തങ്ങിനിൽക്കുന്ന രണ്ടു വ്യക്തികൾ.

-കീർത്തന കരുണാകരൻ
വിദ്യാർത്ഥിനി, ഭാഷാശാസ്ത്ര വിഭാഗം
കേരള കേന്ദ്ര സർവ്വകലാശാല, പെരിയ.

ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തെ ഭരണ ജില്ലയാണ് ജയന്തിയ ഹിൽസ്. അവിടെ നിന്നുള്ള ഒരാൾ കാസർകോട് ജില്ലയിലുള്ള കേരള കേന്ദ്ര സർവ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. പേര് ഡോ. ക്യൂരിയസ് ലി ബാരേ. (Dr.Curiously Bareh). ഡോ. ബരേ കിൻ‌ഹൂണിന്റെ സ്ഥാപകനായിരുന്നു.

ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിൽ (North Eastern Hill University) നിന്ന് ഭാഷാ ശാസ്ത്രത്തിൽ എം.എ യും തുടർന്ന് അവിടെ നിന്ന് പി.എച്ച്.ഡി യും എടുത്തു. ഡോ. ബരേ 2007 മുതൽ 2011 വരെ നെഹുവിലെ (NEHU) ഭാഷാശാസ്ത്ര വകുപ്പിൽ റിസർച്ച് അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു. 2009-2013 മുതൽ ആറ് അക്കാദമിക് സെമസ്റ്ററുകളിൽ നെഹുവിലെ ഭാഷാശാസ്ത്ര വകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റിയായി പഠിപ്പിച്ചു. കേരള കേന്ദ്ര സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേരുന്നതിന് മുമ്പ് ഡോ. ബാരേ 2013 നവംബറിൽ ഭാഷാശാസ്ത്രത്തിൽ ഗവേഷണം നടത്തി. വിവരണാത്മക ഭാഷാശാസ്ത്രം, സ്വരസൂചകം, സ്വരശാസ്ത്രം, ഭാഷാപരമായ ടൈപ്പോളജി, ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുടെ ഘടന (Descriptive Linguistics, Austro-Asiatic & Tibeto-Burman languages, Endangered Language Documentation). അദ്ദേഹം 6 ഗവേഷണ ലേഖനങ്ങൾ എഴുതി. 2014 ൽ ‘A Descriptive Grammar’ എന്ന പുസ്തകം ഈസ്റ്റേൺ ബുക്ക് ഹൗസ് പബ്ലിക്കേഷൻ പ്രസിദ്ധികരിച്ചു. ഭാര്യ ഒടക്ക സി. പാവയും എട്ട് വയസ്സുള്ള ജൈടൻ മകനുമാണ്.

കേരള കേന്ദ്ര സർവ്വകലാശാലയിൽ പഠിപ്പിച്ചുകൊണ്ടിരിക്കവെയാണ് 2017ൽ ശ്വാസനാളത്തിൽ ക്യാൻസർ (Throat Cancer) ബാധിക്കുകയും സർജറി ചെയ്ത് അദ്ദേഹത്തിന്റെ സ്വനപേടകം നീക്കം ചെയ്തിരുന്നു. ശേഷം സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. ഭാഷയുടെ ഉച്ചാരണശാസ്ത്രം പഠിപ്പിക്കുന്ന ഒരു വ്യക്തിക്ക് ശബ്ദവും, സ്വനപേടകവുമൊക്കെ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച് ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടു വരുന്നുണ്ട്.

ലാറിഞ്ചെക്ടമി (Laryngectomy)

വായ, മൂക്ക്, അന്നനാളം എന്നിവയിൽ നിന്ന് ശ്വാസനാളത്തെ നീക്കം ചെയ്യുകയും വായുമാർഗ്ഗത്തെ വേർതിരിക്കുകയും ചെയ്യുന്നതാണ് ലാറിഞ്ചെക്ടമി (Laryngectomy). മൊത്തം ലാറിഞ്ചെക്ടമിയിൽ, മുഴുവൻ ശ്വാസനാളവും നീക്കംചെയ്യുന്നു (വോക്കൽ മടക്കുകൾ, ഹയോയിഡ് അസ്ഥി, എപ്പിഗ്ലൊട്ടിസ്, തൈറോയ്ഡ്, ക്രൈക്കോയിഡ് തരുണാസ്ഥി, കുറച്ച് ശ്വാസനാള കാർട്ടിലേജ് വളയങ്ങൾ എന്നിവ ഉൾപ്പെടെ). ഭാഗിക ലാറിഞ്ചെക്ടമിയിൽ, ശ്വാസനാളത്തിന്റെ ഒരു ഭാഗം മാത്രമേ നീക്കംചെയ്യൂ. നടപടിക്രമങ്ങൾ പിന്തുടർന്ന്, കഴുത്തിലെ ഒരു ഓപ്പണിംഗിലൂടെ ഒരാൾ ശ്വസിക്കുന്നു. ലാറിഞ്ചെക്ടമിയിൽ ക്യാൻസർ കേസുകളിൽ സാധാരണയായി ഒരു ENT സർജനാണ് ഈ പ്രക്രിയ നടത്തുന്നത്. ലാറിഞ്ചെക്ടമിയിൽ ക്യാൻസറിന്റെ പല കേസുകളും കൂടുതൽ യാഥാസ്ഥിതിക രീതികളിലൂടെയാണ് ചികിത്സിക്കുന്നത് (വായിലൂടെയുള്ള ശസ്ത്രക്രിയകൾ, റേഡിയേഷൻ കൂടാതെ / അല്ലെങ്കിൽ കീമോതെറാപ്പി). ഈ ചികിത്സാരീതികൾ ശാസനാളദാരം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോഴോ ക്യാൻസർ പുരോഗമിക്കുമ്പോഴോ ഒരു ലാറിഞ്ചെക്ടമി നടത്തുന്നു. സാധാരണ പ്രവർത്തനം തടയും, മറ്റ് തരത്തിലുള്ള തല, കഴുത്ത് അർബുദം ഉള്ളവരിലും ലാറിഞ്ചെക്ടോമികൾ നടത്തുന്നു. ശബ്ദ-പുനസ്ഥാപനം, വായിൽ കൂടിയുള്ള ഭക്ഷണം, മണവും രുചിയും എന്നിവ പോസ്റ്റ്-ലാറിഞ്ചെക്ടമി പുനരധിവാസത്തിൽ ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതനിലവാരം ശസ്ത്രക്രിയാനന്തരത്തെ ബാധിക്കും.

ഡോ.ബാരേ ഭാര്യയും മകനുമൊപ്പം

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്. കുട്ടികൾക്കുള്ള അറിയിപ്പുകൾ കടലാസിൽ എഴുതികൊണ്ടുവരികയും കുട്ടികളെകൊണ്ടുതന്നെ വായിപ്പിക്കുകയും ചെയ്യുമായിരുന്നു. ഭാര്യയോടും മകനോടും ചുണ്ടുകൾ ഉപയോഗിച്ചു പ്രത്യേക ശബ്ദം (Click Language) പുറപ്പെടുവിച്ചായിരുന്നു സംസാരിക്കാറുള്ളതെന്ന് അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പറഞ്ഞു.

പ്രീയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾ പങ്കുവെച്ചു അധ്യാപിക

കേന്ദ്രസർവകലാശാലയിൽ അധ്യാപികയായി ചേർന്ന നാൾ മുതൽ കാണുന്ന വ്യക്തി ആണ്‌ ഡോ. ക്യൂരിയസ്ലി ബാരെ. ഒരുപാട് കാലത്തെ പരിചയം ഇല്ലെങ്കിലും ഏറെ അടുപ്പം തോന്നിയിരുന്ന ആൾ. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയും സൗമ്യമായ മുഖഭാവത്തോടെയും മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളു.കാസർഗോഡ് വിദ്യാനഗറിലെ യൂണിവേഴ്സിറ്റിയുടെ പഴയ വാടക കെട്ടിടത്തിൽ ഞങ്ങൾ എല്ലാ ഡിപ്പാർട്മെന്റും ഒരു കുടുംബം പോലെ ആണ്‌ കഴിഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും തമ്മിൽ നല്ല സൗഹൃദം ഉണ്ടായിരുന്നു. സാറിനോട് ഉള്ള സൗഹൃദത്തിന് ഒരിക്കലും ഭാഷയുടെയോ സംസ്കാരത്തിന്റെയോ അന്തരം തടസമായിരുന്നില്ല. മേഘാലയയിൽ നിന്നും കുടുംബവുമായി ഇവിടെ എത്തിയ അദ്ദേഹം ഇവിടുത്തെ ചൂടിനെ പോലും എത്ര അതിജീവിച്ചിട്ടുണ്ടാവും. വ്യത്യസ്തങ്ങളായ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾ ആണ്‌ ഞങ്ങളുടെ യൂണിവേഴ്സിറ്റിയുടെ സൗന്ദര്യം എന്ന് തോന്നാറുണ്ട്. ചുരുക്കം ചില സ്ഥാപങ്ങൾക്ക് മാത്രം സ്വന്തം ആണ്‌ ആ സൗന്ദര്യം.അതിലെ ഒരു കണ്ണിയായിരുന്നു ഈ ഭാഷാശാസ്ത്രവിദഗ്ധൻ. യൂണിവേഴ്സിറ്റിയിലും പെരിയയിലെ കടകളിലും എല്ലാം വച്ചു മിക്ക വൈകുന്നേരങ്ങളിലും അദ്ദേഹത്തിനൊപ്പം ഭാര്യയെയും കാണുമായിരുന്നു. അതു കൊണ്ട് തന്നെ ആ മുഖവും എനിക്ക് ഏറെ പരിചിതവും പ്രിയപ്പെട്ടതും ആയിരുന്നു.ഇനി പ്രിയപ്പെട്ട ക്യൂരിയസ്ലി സാർ ഞങ്ങൾക്ക് ഒപ്പം ഇല്ല.ഞങ്ങളുടെ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ആ ക്ലാസുകൾ ഇനിയില്ല.വേദനയോടെ വിട. ആ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

പാർവതി പി. ചന്ദ്രൻ

അസിസ്റ്റന്റ് പ്രൊഫസർ, മലയാള വിഭാഗം,

കേരള കേന്ദ്രസർവകലാശാല.

പ്രീയപ്പെട്ട അധ്യാപകന്റെ ഓർമ്മകൾ പങ്കുവെച്ചു വിദ്യാർത്ഥികൾ.

കഴിഞ്ഞ വർഷം കോളേജ് ഇന്റർ സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റ് നടന്നു. അന്നായിരുന്നു സാറിന്റെ ആദ്യത്തെ ഇന്റേണൽ എക്സാം വെച്ചിരുന്നത്. നമ്മൾ തീരെ പ്രാക്ടീസ് ചെയ്തിരുന്നില്ല. തോൽക്കുമെന്നു ഉറപ്പിച്ചു പോകുന്ന കളിയായിട്ട് കൂടി അദ്ദേഹത്തെ കണ്ടു എക്സാം മാറ്റിവയ്ക്കാമോ ക്ലാസ്സിന് മൊത്തം കാണാൻ പോകണമെന്നു പറഞ്ഞപ്പോൾ പിറ്റേദിവസം വയ്ക്കാമെന്ന് വാക്ക് തരികയുണ്ടായി. പിന്നീട് ഞങ്ങൾ കളി ജയിച്ചപ്പോൾ പിറ്റേന്ന് ഫൈനലിൽ കളിക്കാൻ വീണ്ടും പരീക്ഷ മാറ്റിവയ്ക്കാമോ എന്നു ചോദിച്ചപ്പോൾ കളിക്കാൻ പോകുന്നവർക്ക് പിന്നീട് അവസരം തരാം എന്ന് സന്തോഷത്തോടെ അറിയിക്കുകയും ചെയ്തു.

അക്കാദമിക്കലായ എന്ത് തീരുമാനമെടുക്കുമ്പോഴും ഞങ്ങളോടും കൂടി അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾക്കദ്ദേഹം നല്ലൊരു സുഹൃത്തിനെ പോലെയായിരുന്നു.

പ്രാദ്യോത് സുരേന്ദ്രൻ
മൂന്നാം സെമസ്റ്റർ, ഭാഷാശാസ്ത്ര വിഭാഗം
കേരള കേന്ദ്ര സർവ്വകലാശാല, പെരിയ.

കേരള കേന്ദ്ര സർവ്വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിലെ (Linguistics Department) ആദ്യ ബാച്ച് ഞങ്ങൾ 9 പേരുടെതായിരുന്നൂ. രണ്ടാം വർഷം ആകുമ്പോഴായിരുന്നൂ നിലവിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന താൽക്കാലിക അധ്യാപകരെ മാറ്റി സ്ഥിരം അധ്യാപകരെ നിയമിക്കുന്നത്. വരുന്ന അധ്യപകരോക്കെ മലയാളികൾ അല്ലാ എന്നറിഞ്ഞു. കൂട്ടത്തിൽ കുറച്ചുകൂടി ആകാംഷ തോന്നിയത് മേഘാലയക്കാരനായ ഒരു സാർ ഉണ്ടെന്നറിഞ്ഞപ്പോഴാണ്. ഓരോ അധ്യാപകരായി ക്ലാസ്സിൽ വരാൻ തുടങ്ങി. അങ്ങനെ മേഘാലയയിലെ സാർ വന്നു സ്വയം പരിചയപ്പെടുത്തി. My Name is Curiously Bareh. ആകാംഷയോടെ ഇരുന്ന ഞങ്ങളിൽ ചെറിയ ചിരി പടർത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സാർ ഞങ്ങളുടെ ആരൊക്കെയോ ആവുകയായിരുന്നു. വളരെ മൃദുവായ ശബ്ദം, നിശബ്ദമായ സ്വഭാവം, ഇടയ്ക്കുള്ള നർമ്മ സംഭാഷണങ്ങളും, വെറും പച്ചയായ മനുഷ്യൻ. ഇത്ര മതി സാറിനെ എന്നും എന്നും ഓർമ്മിക്കാൻ.

അവസാന സെമസ്റ്റർ തീസിസ് വന്നു. ഗൈഡായി സാറിനെ തന്നെ കിട്ടാൻ പ്രാർത്ഥിച്ച ദിവസങ്ങൾ. എനിക്കും മീനുവിനും സാറിനെ തന്നെ ഗൈഡായി കിട്ടുകയും ഫീൽഡ് വർക്കിനായി ഞങ്ങൾക്ക് നല്ല പിന്തുണയും ലഭിച്ചു. സാറ് എന്റെ വീട്ടിലേക്ക് വന്നതും, നടന്നു കാഴ്ചകൾ കണ്ടതും, ഭക്ഷണം കഴിച്ചതും, പരീക്ഷകൾ, ഫെയർവെൽ പാർട്ടി എല്ലാറ്റിനും സാറും കൂടെയുണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾ യൂണിവേഴ്‌സിറ്റിയോട് വിട പറഞ്ഞു. ഇടയ്ക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു.

ബി.എഡ്. കഴിഞ്ഞു ജോലിക്ക് കയറിയപ്പോഴും വിളിച്ചു പറഞ്ഞു. പിന്നെ കല്യാണം വിളിക്കാൻ പോയി. കല്യാണത്തിന് സമ്മാനവുമായി സാറ് വന്നു. കൂട്ടുകാരി ശ്വേത വിശ്വന്റെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് അവൾക്കുള്ള സമ്മാനം കൂടി കൊണ്ടാണ് സാർ വന്നത്. ഭംഗിയുള്ള കുപ്പി ഗ്ലാസുകൾ. അനുഗ്രഹം തന്നു പോയതാണ് അതിനു ശേഷം കാണാൻ പറ്റിയില്ല.

ശ്വേത സുകുമാരൻ
മുൻ വിദ്യാർത്ഥിനി, ഭാഷാശാസ്ത്ര വിഭാഗം
കേരള കേന്ദ്ര സർവ്വകലാശാല, പെരിയ.

യൂണിവേഴ്‌സിറ്റി കലോത്സവമായ കങ്കാമയുടെ സമയത്ത് ഞാനും അനഘയും പ്രൊസ്സേഷൻ കഴിഞ്ഞ് ബാഗ് എടുക്കാൻ വേണ്ടി ക്ലാസ്സിലേക്ക് വന്നപ്പോൾ ആ മേക്കപ്പ് കണ്ടു പേടിച്ചു എന്നിട്ട് ശരിക്കും സ്കാറി (Scary) ആണെന്ന് പറഞ്ഞു ഫോട്ടോ എടുത്തു. കുഞ്ഞു പിള്ളേരെ പേടിപ്പിക്കാലോ എന്ന് പറഞ്ഞു ചിരിച്ചു.

ഐശ്വര്യ പ്രദീപ്
മൂന്നാം സെമസ്റ്റർ, ഭാഷാശാസ്ത്ര വിഭാഗം
കേരള കേന്ദ്ര സർവ്വകലാശാല, പെരിയ.

ശബ്ദങ്ങളെ സ്നേഹിച്ച എല്ലാവരുടെയും പ്രീയപ്പെട്ട ആ അധ്യാപകൻ ശബ്ദമില്ലാത്ത ലോകത്തേക്ക് യാത്രയായി ഇന്നലെ യാത്രയായി.

©മോഹൻദാസ് വയലാംകുഴി

മനോരമ ഓൺലൈനിൽ വന്ന ആർട്ടിക്കിൾ

https://www.manoramaonline.com/news/latest-news/2020/09/19/dr-curiously-bareh-passed-away-students-memoirs.html

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

Popular Categories

Comments

  1. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

  2. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

  3. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

LEAVE A REPLY

Please enter your comment!
Please enter your name here