Sharing Experience

കോൺട്രാക്റ്റ് പ്രണയം

കരാർ പ്രകാരം  ആറ് മാസത്തേക്കും ഒരു വർഷത്തേക്കും പ്രണയിക്കുന്നവരെ ആർക്കെങ്കിലും പരിചയമുണ്ടോ ??

ഞാൻ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ക്ളാസ്സിലുള്ള ഒരു പെൺകുട്ടി അടുത്ത കോളേജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒരുത്തനുമായി പ്രണയത്തിലാകുന്നത്. ഞങ്ങൾ ചോദിച്ചപ്പോൾ ഇതൊരു കോൺട്രാക്റ്റ്‌ പ്രണയമാണെന്നും 6 മാസം കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിശ്വാസമായില്ല. മാത്രമല്ല അവർ തമ്മിൽ ഒരിക്കലും പിരിയില്ലെന്ന് മാത്രമല്ല കല്യാണം കഴിക്കുമെന്നുവരെ ഞങ്ങൾ ബെറ്റ് വച്ചു.

കൃത്യമായി ഗിഫ്റ്റുകൾ കൈമാറുകയും ഐസ്ക്രീം പാർലറിലും ഫാൻസി ഷോപ്പിലും കയറി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുകയും ബൈക്കിൽ കറങ്ങുകയും ആഴ്ചാവസാനം എങ്ങോട്ടെങ്കിലും കറങ്ങാൻ പോയി ഭാര്യാ ഭർത്താക്കൻമാരെ പോലെ ഒരുമിച്ചു താമസിക്കുകയും പതിവായപ്പോൾ ഞങ്ങൾ അവളെ വിലക്കി. ഇത് മെട്രോ സിറ്റിയൊന്നുമല്ല, വെറും സാധാരണക്കാർ ജീവിക്കുന്ന സ്ഥലമാണ്, കല്യാണം കഴിക്കുന്നുവെങ്കിൽ കുഴപ്പമില്ല, അല്ലെങ്കിൽ ജീവിതം തന്നെ നശിച്ചു പോകുമെന്ന്.

ഒന്നും ചെവികൊണ്ടില്ല.

കൃത്യം ആറ് മാസം ആയപ്പോൾ ഞങ്ങൾ ഫ്രണ്ട്സിനെയൊക്കെ ഒരു ഹോട്ടലിൽ വിളിച്ച് രണ്ടുപേരും പാർട്ടി തന്നു. ആ നിമിഷത്തിലും ഞങ്ങൾ കരുതിയത് ഇവർക്ക് ഒരിക്കലും പിരിയാനാവില്ല എന്ന് തന്നെയാണ്. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇരുവരും കൈകൊടുത്ത് കെട്ടിപ്പിടിച്ചു അവസാന ചുംബനവും നൽകി പിരിഞ്ഞു. എങ്കിലും ഞങ്ങളെല്ലാം കരുതിയത് അവർ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞാൽ വീണ്ടും ഒന്നിക്കുമെന്ന്. പക്ഷെ ഉണ്ടായില്ല, അവളുടെ പിന്നീടുള്ള പെരുമാറ്റത്തിലോ സ്വഭാവത്തിലോ സംസാരത്തിലോ യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല ബിരുദം നല്ലനിലയിൽ പാസ്സായി ബിരുദാനന്തര ബിരുദത്തിന് ചേരുകയും അതും കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത് കുട്ടിയൊക്കെയായി സന്തോഷത്തോടെ കഴിയുകയും ചെയ്യുന്നുണ്ട്…

ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരും കണ്ടുമുട്ടാറുണ്ട്. ഇടയ്ക്ക് അവളെയൊന്നു ദേഷ്യം പിടിപ്പിക്കാൻ നമ്മൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാലും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നോക്കി അവളും കൂടെ ചിരിക്കും.

പെണ്ണ് വല്ലാത്തൊരു സംഭവമാണെന്ന് തോന്നാറുള്ളത് പലപ്പോഴും അവളെക്കുറിച്ചോർക്കുമ്പോഴാണ്.

എത്ര സുഖ സുന്ദരമായാണ് അവരിങ്ങനെ പരകായ പ്രവേശം നടത്തുന്നത്. ഇവിടെ ഒരു കാര്യത്തിൽ ഞങ്ങളെല്ലാം അവളോട്‌ യോജിക്കുന്നു. അവളവനെ കൃത്യമായും കാലാവധി വച്ചാണ് പ്രണയിച്ചതും അതു കഴിഞ്ഞ് പിരിഞ്ഞതും.

ഇതിനേക്കാൾ വലിയ കാമുകീ കാമുകന്മാരെ കണ്ടിട്ടുണ്ട്. ഒരിക്കലും പിരിയില്ല. പിരിയേണ്ടി വന്നാൽ അത് രണ്ടുപേരുടെയും മരണം കൊണ്ടായിരിക്കും എന്നൊക്കെ പറഞ്ഞ് ഹൃദയവും മനസ്സും ശരീരവും പങ്കിട്ടെടുത്ത് ഒടുവിൽ പരസ്പരം പറ്റിച്ചു പോകുന്നവരെ കണ്ടിട്ടുണ്ട്.

ഈ കഥയൊക്കെ പറഞ്ഞപ്പോഴാണ് ചാലക്കുടിക്കാരി ഫിദയ്ക്ക് ഒരു ആഗ്രഹം. ഒരു ആറ് മാസത്തേയ്ക്ക് പ്രണയിച്ചാലോന്ന്. ഞങ്ങൾ പ്രണയം തുടങ്ങി. പക്ഷെ ആ സമയത്ത് നല്ല തിരക്കിലും യാത്രയിലുമായതുകൊണ്ട് പ്രണയിക്കാൻ സമയം കിട്ടിയില്ല. ആറു മാസത്തിനിടയിൽ വിളിച്ചത് തന്നെ മൂന്നോ നാലോ പ്രാവശ്യം. കാലാവധി കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും പഴയ പോലെ സുഹൃത്തുക്കളായി. ഇന്നും അത് നിർബാധം തുടരുന്നു.

തമ്മിൽ ഭേദം തൊമ്മനല്ലെ…!!!

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here