Sharing Experience

ഒരു കുട്ടിയെ ദത്തെടുക്കാൻ…

എവിടെ രജിസ്റ്റർ ചെയ്താലാണ് എളുപ്പത്തിൽ കുട്ടിയെ ലഭിക്കുക എന്ന ചോദ്യവുമായി പലപ്പോഴും ഫോൺ വരാറുണ്ട്. ആകാശദൂത് എന്ന സിനിമയിലെ പോലെ പള്ളിയിലെ വികാരിയാണ് കുഞ്ഞുങ്ങളെ ദത്തു കൊടുക്കുക, അനാഥാലയങ്ങളിൽ ചെന്നാൽ കുട്ടിയെ ദത്ത് ലഭിക്കും തുടങ്ങിയ ധാരണകൾ പൊതുവെയുണ്ട്. ഒത്തിരി പണമുള്ളവർക്കേ ദത്തെടുക്കാൻ കഴിയൂ എന്നും കുട്ടിയുടെ പേരിൽ സ്വത്തെഴുതി വെച്ചാലേ ദത്ത് ലഭിക്കൂ എന്നും കരുതുന്നവരും കുറവല്ല.

എന്നാൽ ദത്തെടുക്കൽ നടപടിക്രമങ്ങൾ ഇങ്ങനെയൊന്നുമല്ല.

ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർ www.cara.nic.in എന്ന വെബ് സൈറ്റിൽ കയറണം. അതിൽ CARlNGS എന്ന ഭാഗം കാണാം. അത് തുറന്ന് Parentട എന്ന ഭാഗത്ത് Resident Indian parents എടുക്കുക. അതിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. (രജിസ്ട്രേഷൻ പൂർത്തിയാവാൻ പാൻനമ്പർ നിർബന്ധമാണ്) രജിസ്റ്റർ ചെയ്താലുടൻ User ID യും പാസ് വേർഡും കിട്ടും. ആ സമയം മുതൽ രജിസ്ട്രേഷൻ സാധുവായി പരിഗണിക്കും.

തുടർന്ന് ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ വയസ് തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ മുതലായവ അതേ സൈറ്റിൽ അപ് ലോഡ് ചെയ്യണം. അങ്ങനെ ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്ത ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്നോ സോഷ്യൽ വർക്കർ നിങ്ങളുടെ വീട്ടിലും നാട്ടിലും എത്തി അന്വേഷണം നടത്തും. റിപ്പോർട്ട് അനുകൂലമെങ്കിൽ നിങ്ങൾക്ക് ദത്തെടുക്കാൻ യോഗ്യതയായി.

മുൻഗണനാ ക്രമം അനുസരിച്ച് നിങ്ങൾക്ക് കുട്ടിയെ ഓൺലൈൻ വഴി തന്നെ കാണിക്കും. കുട്ടിയെ ഓൺലൈനിൽ കാണിക്കുന്നതായി മൊബൈൽ ഫോണിൽ സന്ദേശം വരും. 48 മണിക്കൂറിനകം കുട്ടിയെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് തീരുമാനം ഓൺലൈനിൽ അറിയിക്കണം.
3 കുട്ടികളെ വരെ കാണിച്ചിട്ടും ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ വീണ്ടും ക്യൂവിന്റെ പിന്നിലാവും.

കുട്ടിയെ ഇഷ്ടപ്പെട്ടാൽ കുട്ടിയുള്ള കേന്ദ്രത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കും. അവിടെ ബന്ധപ്പെട്ട് കുട്ടിയെ നേരിൽ കാണുകയും കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തുകയും ചെയ്യാം.
കാണിച്ച കുട്ടിയെ വേണ്ടെന്നു വെക്കുന്നതിലും വിരോധമില്ല. പക്ഷേ പിന്നീട് വീണ്ടും കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

ദമ്പതികളിൽ ഇരുവരുടെയും പ്രായം തമ്മിൽ കൂട്ടിയാൽ 90 ന് താഴെയാണെങ്കിൽ 4 വയസിന് താഴെയുള്ള കുട്ടിയെ കിട്ടും. പ്രായം 90 നും 100 നും ഇടയിലെങ്കിൽ 4 വയസിനും 8 വയസിനും ഇടയിലുള്ള കുട്ടികൾ. 100 നും 110 നും ഇടയിലാണ് ദമ്പതികളുടെ കോമ്പസിറ്റ് പ്രായമെങ്കിൽ അവർക്ക് 8 വയസ് കഴിഞ്ഞ കുട്ടിയെ മാത്രമേ ലഭ്യമാവൂ. രണ്ടു പേരുടെയും പ്രായം തമ്മിൽ കൂട്ടിയാൽ 110 കഴിഞ്ഞെങ്കിൽ പിന്നെ ദത്തെടുക്കാൻ കഴിയില്ല. കുട്ടിയെ എടുക്കുന്നത് അവിവാഹിതരോ വിധവയോ വിഭാര്യനോ ഒക്കെയെങ്കിൽ ഇത് യഥാക്രമം 45, 50, 55 എന്ന രീതിയിലായിരിക്കും.

ആൺകുട്ടിയെയാണോ പെൺകുട്ടിയെയാണോ വേണ്ടതെന്ന് രജിസ്ട്രേഷൻ സമയത്തു തന്നെ പറയാം. ഏതു കുട്ടിയെയും എടുക്കാൻ തയ്യാറെന്നും ക്ലിക്ക് ചെയ്യാം. കുട്ടിയെ നൽകുക അതാത് സ്ഥലത്തെ കുടുംബ കോടതിയാണ്. കോടതി ചെലവും കുട്ടിയെ അതുവരെ നോക്കി വളർത്തിയ ചെലവും വഹിക്കാൻ ദത്തെടുക്കുന്നവർ ബാധ്യസ്ഥരാണ്.

ഇന്ത്യയിൽ ഇതിനായി ഒരൊറ്റ സംവിധാനമേയുള്ളൂ. ഏത് സംസ്ഥാനത്തെ കുട്ടിയെ വേണമെന്ന് തീരുമാനിക്കാൻ ദത്തെടുക്കുന്നവർക്ക് അവകാശമുണ്ടെങ്കിലും All India എന്ന Option സ്വീകരിക്കുന്നതാവും കുട്ടിയെ വേഗത്തിൽ കിട്ടാൻ സഹായിക്കുക.

ഈ രീതിയിൽ അല്ലാതെ ദത്തെടുത്താൽ എന്താണ് കുഴപ്പം?

ബാലനീതി നിയമം വകുപ്പ് 80 പ്രകാരം 3 വർഷം തടവും ഒരു ലക്ഷം രൂപാ പിഴയും ആണ് ശിക്ഷ. പണമിടപാട് കൂടിയുണ്ടെങ്കിൽ അത് 5 വർഷം കഠിന തടവും പിഴയും ആവും. അതുകൊണ്ട് അനാഥാലയങ്ങളിൽ സംഭാവന നൽകിയും
ആശുപത്രി നഴ്സിനെ സ്വാധീനിച്ചും കുട്ടിയെ ദത്തെടുക്കുന്ന സിനിമാ രീതികൾ തീർത്തും അപകടകരമാണ്. കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക….

http://cara.nic.in/Parents/eg_ri.html ഈ Website ൽ Eligibility criteria, Guidelines of adoption എല്ലാം ലഭിക്കും. എല്ലാം കൃത്യമായി വായിച്ചതിന് ശേഷം മാത്രം Online രജിസ്ട്രേഷൻ നടത്തുക..

Related Articles :

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

അവയവദാനം

മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here