ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു....
ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ...
എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല.
പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്...
ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്.
ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്.
ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്.
നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ.
എന്തിനാണ് പ്ലാൻ ചെയ്യുന്നത്...??
പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ...
ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല.
കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ് ചെയ്യുന്നതായി തോന്നാറില്ല.
ഇപ്പോഴെനിക്ക് ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്.
ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും.
നോക്കാം എത്രത്തോളം നന്നാകുമെന്ന്...
ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!