Sharing Experience

കോവിഡ് 19 കഴിഞ്ഞാൽ സംഭവിക്കുന്നത്..?

ഇനി ലോകം കൊറോണയ്ക്ക് മുമ്പും ശേഷവും എന്നറിയപ്പെടാൻ തുടങ്ങും. കൊറോണ ഉണ്ടാക്കിയ നഷ്ടങ്ങൾ ചില്ലറയൊന്നുമല്ല. ഇനിയും നഷ്ടങ്ങൾ സംഭവിക്കാൻ പോകുന്നതേയുള്ളൂ.

തൊഴിൽ മേഖല :

തൊഴിൽ മേഖലയിൽ പല കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കും. പിടിച്ചു നിൽക്കുന്നവയിൽ പകുതിയും വേതനം കുറച്ചും, തൊഴിലാളികളെ കുറച്ചും പരസ്യങ്ങൾ കുറച്ചും മുന്നോട്ടു പോകാൻ ശ്രമിക്കും.

ചില കമ്പനികൾ ലോക്ക് ഡൗൺ കാലത്തും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ഇതിൽ പലരും ഉഴപ്പിയും ഓൺലൈനിന്റെ സാധ്യതകൾ ഉപയോഗിക്കാൻ പറ്റാതെയും കമ്പനിയിൽ നിന്ന് വേതനം പറ്റിയിട്ടുണ്ട്. കമ്പനിയെ അറിയിക്കാതെ വീട്ടിലേക്ക് പോയവരും, വിനോദയാത്രയ്ക്ക് പോയി കൃത്യമായി ജോലി സ്ഥലത്ത് എത്താനാവാതെ കുടുങ്ങി കിടക്കുന്നവരും ഉണ്ട്.

സംഭവിക്കാൻ സാധ്യതയുള്ളത് :

ഉഴപ്പന്മാരെ, ഓൺലൈനിന്റെ സാധ്യതകൾ ഉപയോഗിക്കാൻ പറ്റാതെ വെറുതേ വീട്ടിലിരുന്ന് വേതനം പറ്റുന്നവരെ, കമ്പനിയെ അറിയിക്കാതെ കടന്നു കളഞ്ഞവരെയൊക്കെ തൊഴിലാളികളെ കുറയ്ക്കാൻ കമ്പനികൾ കാരണമായി പറയും. പലർക്കും പോലീസ് കേസുകൾ ഉണ്ടായിട്ടുണ്ട്. അതും ജോലി പോകാൻ ഒരു കാരണമായേക്കാം. തൊഴിലാളികളുടെ കാര്യക്ഷമത, പ്രായം, എന്നിവ നോക്കി സ്വയം വിരമിക്കാൻ നിർബന്ധിക്കുകയും ചെയ്യും.

പുതിയ ജോലി സാധ്യതകൾ :

മിക്ക കമ്പനികളും റീ ഡിസൈൻ ചെയ്യാൻ പ്രേരിതമാകും. തൊഴിലാളികളുടെ കാര്യക്ഷമത, പ്രായം എന്നിവ നോക്കിയാകും പുതിയ ജോലിക്കാരെ നിയമിക്കുന്നത്. അതിൽ തന്നെ ഇന്റർനെറ്റ് സാക്ഷരത കൂടി പരിഗണിക്കും എന്നത് ഉറപ്പ്. മൾട്ടി ടാലന്റുള്ളവരെയും അദ്ധ്വാനശീലരെയും കണ്ടെത്താൻ പുതിയ കാലത്തിന്റെ രീതികൾ അവലംബിക്കും. ഉദാഹരണത്തിന് സാധാരണയുള്ള ഇന്റർവ്യൂ മാറ്റി, ഹാക്കത്തണുകൾ സംഘടിപ്പിച്ചു ഏറ്റവും മിടുക്കരെ മാത്രം നിയമിക്കും.

സോഷ്യൽ മീഡിയ സ്വാധീനം :

ജോലിക്ക് അപേക്ഷിക്കുമ്പോൾ തന്നെ പലരുടേയും അപേക്ഷ നിരസിക്കാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഒരാളുടെ ബയോഡാറ്റ കിട്ടുമ്പോൾ തന്നെ കമ്പനി അവരുടെ സോഷ്യൽ മീഡിയ ഉപയോഗവും സംസ്കാരവും മറ്റു ഇടപെടലുകളും കൃത്യമായി മനസ്സിലാക്കി മാത്രമേ ഇന്റർവ്യൂ പോലും നടത്തുകയുള്ളൂ.

സോഷ്യൽ മീഡിയ ഉയർത്തുന്ന വെല്ലുവിളി :

ഒരു വ്യക്തി അയാളുടെ മാനസികമായ ചിന്തകളും സ്വഭാവങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രതിഫലിപ്പിക്കാറുണ്ട്. അത് പലരീതിയിൽ ആണെന്ന് മാത്രം. സോഷ്യൽ മീഡിയയിൽ സ്വന്തമായി വീഡിയോ, അല്ലെങ്കിൽ എഴുത്ത്, അതുമല്ലെങ്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരുണ്ടാകും. ഇതൊന്നുമല്ലെങ്കിൽ മറ്റാരെങ്കിലും പോസ്റ്റ് ചെയ്ത വീഡിയോ, ഫോട്ടോ, എഴുത്ത് എന്നിവ ഷെയർ ചെയ്യുന്നുമുണ്ടാകും. ഇതിൽ രണ്ടായാലും അവരുടെ എക്‌സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് ആണ് പ്രകടമാകുന്നത്. അതിലൂടെ ഒരു നല്ല ഹ്യൂമൺ റിസോഴ്‌സസ് വിദഗ്ധർ വിചാരിച്ചാൽ ഇത്തരം കാര്യങ്ങൾ അപഗ്രഥനം നടത്തി മാത്രമേ ഇന്റർവ്യൂന് പോലും വിളിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരു വ്യക്തി ട്രമ്പിന്റെ നയങ്ങളെ വിമർശിച്ച് ഒരു പോസ്റ്റ് ഇടുകയോ മറ്റാരെങ്കിലും ഇട്ട പോസ്റ്റ് ഷെയർ ചെയ്യുകയോ ചെയ്യുന്നു. കേരളത്തിൽ, അല്ലെങ്കിൽ ഇന്ത്യയിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് എന്ത് ട്രമ്പ് എന്ന് ആലോചിക്കുന്നുണ്ടാകാം. പക്ഷെ, അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയാകാം അത്. ഇനി മറ്റൊരു വശം നോക്കുകയാണെങ്കിൽ ട്രമ്പ് നല്ലൊരു ബിസിനസുകാരനാണ് അങ്ങനെ നോക്കുമ്പോൾ ട്രമ്പിന്റെ പല നയങ്ങളും ബീസുനസ്സുകാർക്ക് അനുകൂലമാണ്. ഇനി മറ്റൊരു സാധ്യത കൂടിയുള്ളത് അന്യ രാജ്യത്തെ രാഷ്ട്രത്തലവനെ ഒരു കാരണവുമില്ലാതെ എതിർക്കുന്ന ഒരു വ്യക്തി നാളെ ജോലി ചെയ്യുന്ന സ്ഥാപനത്തെ കൂടി എതിർക്കാൻ സാധ്യതയുണ്ട്. പിന്നെ വിദേശത്ത് ജോലി ചെയ്യുന്നവർ ഇന്ത്യയിലെ പിടിപ്പുകേടും ഭരണാധികാരികളെ ചീത്ത വിളിക്കുന്നതും എല്ലാം നിരീക്ഷിക്കുന്ന സർവ്വയ്ലൻസ് ടീം തന്നെ പല വൻകിട കമ്പനികൾക്കും ഉണ്ട്. അവരുടെ കെണിയിൽ പെട്ട് ജോലി പോയവരും ധാരാളമുണ്ട്. ഇതൊന്നും കൂടാതെ നിങ്ങൾ ഉപയോഗിക്കുന്ന ഓരോ സോഷ്യൽ മീഡിയയും കൃത്യമായി ഏതെങ്കിലും രീതിയിൽ പാരയായി നിങ്ങളുടെ ജോലി തെറിപ്പിക്കാം. വാട്ട്സ് ആപ്പിലെ ലാസ്റ്റ് സീൻ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലെ ഷെയർ, കമന്റ്, ലൈക്ക്, കൃത്യമായ അപ്ഡേഷൻ തുടങ്ങിയവ കമ്പനികൾക്ക് വേണ്ടി നിരീക്ഷിക്കാനും കമ്പനികൾ ഉണ്ട്. അവർ കൃത്യമായി ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു അതാത് കമ്പനിയെ അറിയിക്കും. അത്തരം വിവരങ്ങൾ നൽകുന്ന കമ്പനിയെ നല്ലൊരു തുക നൽകി തീറ്റി പോറ്റുന്ന കമ്പനികളും ഉണ്ട്, വിവരങ്ങൾ ശേഖരിക്കാൻ സ്വന്തം കമ്പനികളിൽ തന്നെ സീക്രട്ട് ടീമിനെ വയ്ക്കുന്നവരും ഉണ്ട്. ഏതായാലും ജോലി തെറിക്കുന്ന വഴി തമ്പുരാന് പോലും കണ്ടുപിടിക്കാൻ പറ്റില്ല.

വ്യാപാരവും വ്യവസായവും :

വ്യാപാരികളും വ്യവസായികളും പുതിയ കാലത്തിന്റെ രീതികളിലേക്ക് നിർബന്ധമായും മാറേണ്ട അവസ്ഥ വരും. പഴയ പോലെ സാധനങ്ങൾ വാങ്ങാൻ നിന്ന നിൽപ്പിൽ വണ്ടിയെടുത്തോ, ഫ്‌ളൈറ്റ് പിടിച്ചോ അന്യദേശത്ത് പോകാൻ പറ്റില്ല. യാത്രകൾക്ക് പുതിയ വ്യവസ്ഥകൾ രാജ്യത്തിനകത്തും രാജ്യത്തിന് പുറത്തും വരാൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ കടുത്ത വെല്ലുവിളി നേരിടുന്ന അവസ്ഥയിൽ സാധനങ്ങളുടെ ലഭ്യതയും വില്പനയും വരുമാനവും കുറയുമ്പോൾ പലരും ലോക്കൽ മാർക്കറ്റിനെ ആശ്രയിക്കുകയും ചെറുകിട വ്യവസായികളും വ്യാപാരികളും പിടിച്ചു നിൽക്കാൻ പറ്റാതെ എല്ലാം നിർത്തിപോകാനും സാധ്യതയുണ്ട്. ഇത് സാധാരണ ജനങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യാൻ അവസരമൊരുക്കും.

ഓൺലൈനായി വിൽപ്പന നടത്തുന്നവരുടെ എണ്ണം വർധിക്കുമ്പോൾ വലിയ വാടക നൽകി വ്യാപാരം നടത്തുന്ന പലർക്കും കച്ചവടം കുറയുകയും കടത്തിലാവുകയും ചെയ്യും. ഓൺലൈനായി വ്യാപാരം നടത്തുമ്പോൾ സർക്കാരിന് ലഭിക്കുന്ന പല രീതിയിലുള്ള നികുതി വരുമാനവും കുറയും. ഉത്പാദകനും ഉപഭോക്താക്കളും നേരിട്ട് കച്ചവടം നടത്തുമ്പോൾ തേർഡ് പാർട്ടിയായി പ്രവർത്തിക്കുന്ന റീട്ടെയിൽ ശൃംഖല പാടെ തകരും.

മനുഷ്യന്റെ പ്രഥമ പരിഗണന എപ്പോഴും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കാണ്. ഇവ മൂന്നും മോശമല്ലാത്ത രീതിയിൽ പോകുമ്പോൾ മാത്രമേ നാലാമതൊരു ചിന്തയ്ക്ക് സ്ഥാനമുള്ളൂ. നാലാമത്തെ ചിന്ത പലർക്കും പലരീതിയിൽ ആണ്. അവയിൽ വിനോദം തന്നെയാണ് മുഖ്യം. വിനോദം പലർക്കും പലതാണെന്നു മാത്രം. ഈ നാലാമത്തെ അവസ്ഥയിലൂടെ കടന്നുപോയ മനുഷ്യരാണ് പെട്ടന്ന് വീട്ടിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി നിൽക്കുന്നത്. പക്ഷെ, കൊറോണ വൈറസ് ലോകത്ത് നിന്ന് മുഴുവനായും പോയാലും അതുണ്ടാക്കിയ പരിക്കിൽ നിന്ന് രക്ഷപ്പെടാൻ കുറേ വർഷങ്ങൾ തന്നെ വേണ്ടി വരും. സാമ്പത്തികം തന്നെയാണ് പ്രധാനം. ഉള്ളവൻ കരുതി മാത്രമേ ഉപയോഗിക്കുള്ളൂ. വ്യവസായങ്ങൾ മന്ദഗതിയിൽ പോകുമ്പോൾ വിപണിയിൽ പണലഭ്യത കുറയുകയും മറ്റു നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമായോ ഭാഗികമായോ നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന അവസ്ഥയും ഉണ്ടാകും. ഇതൊക്കെയും കറങ്ങി തിരിഞ്ഞു വരുമ്പോൾ വ്യാപാരികൾക്കും വ്യവസായികൾക്കും പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കും.

കോവിഡ്-19 ന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അവശ്യ വസ്തുക്കളുടെ വിൽപ്പന ഒഴികെ ബാക്കിയെല്ലാം കർശ്ശനമായി നിരോധിച്ചു. ഫലമെന്തായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്ത് ലഭ്യമായ വസ്തുക്കൾ വാങ്ങി ഭക്ഷണം പാകം ചെയ്തു കഴിക്കാൻ തുടങ്ങി. പാവപ്പെട്ടവനും പണക്കാരനും ലഭ്യമായ ഒരേ വസ്തുക്കൾ വാങ്ങാൻ തുടങ്ങി. ഹോട്ടൽ ഭക്ഷണം ഒറ്റയടിക്ക് അവസാനിച്ചു. തട്ടുകട ഭക്ഷണവും, ജങ്ക് ഫുഡ്ഡും, ഫാസ്റ്റ് ഫുഡ്ഡും എല്ലാം നിന്നു. എന്തിനേറെ മദ്യപാനം പോലും നിന്നു. പലരുടെയും പുകവലി നിന്നു. ലോകം സാധാരണ അവസ്ഥയിലേക്ക് വന്നാൽ പോലും ഇതൊക്കെയും പഴയ രീതിയിൽ ആവാൻ സമയമേറെ എടുക്കും. അതുവരെ പിടിച്ചു നിൽക്കാൻ പറ്റുന്നവർ മാത്രമേ നിലനിൽക്കുകയുള്ളൂ. അല്ലാത്തവർ അറ്റാക്ക് വന്നും, പലവിധ മാനസികവും ശാരീരികവുമായ രോഗങ്ങൾ വന്നും മരിക്കും. ഒപ്പം, തീരെ പിടിച്ചു നിൽക്കാൻ പറ്റാത്തവർ ആത്‍മഹത്യ ചെയ്യും.

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here